മത്സരത്തിനിടെ നോബോള്‍ പറഞ്ഞ അമ്പയറുടെ സഹോദരിയെ കളിക്കാരന് വിഷം കൊടുത്തു കൊലപ്പെടുത്തി
May 31, 2016, 14:10 IST
അലിഗഡ്: (www.kvartha.com 31.05.2016) മത്സരത്തിനിടെ നോബോള്‍ പറഞ്ഞ അമ്പയറുടെ സഹോദരിയെ കളിക്കാരന് വിഷം കൊടുത്തു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ഇക്കഴിഞ്ഞ 28 നാണ് സംഭവം. ജരാര പ്രീമിയര്‍ ലീഗ്(ജെപിഎല്‍) എന്ന പ്രാദേശിക ടൂണമെന്റ് മല്‍സരത്തിനിടെ ജരാര, ബാരികി എന്നീ ടീമുകള്‍ തമ്മിലുള്ള നിര്‍ണായക മത്സരത്തിനിടെ അംപയറായിരുന്ന രാജ്കുമാര് തെറ്റായി നോബോള്‍ വിളിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്.
അംപയറുടെ ഈ തീരുമാനത്തില്‍ ക്ഷുഭിതനായ സന്ദീപ് പാല് എന്ന കളിക്കാരന് തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രാജ്കുമാര് അതിന് തയാറായില്ല. ഇതേതുടര്‍ന്ന് സന്ദീപ് ലാല്‍ രാജ്കുമാറിനെ ഭീഷണിപ്പെടുത്തുകയുണ്ടായി. അമ്പയറുടെ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടിവരുമെന്നും കുടുംബത്തില്‍ ഒരാളുടെ ജീവന് വരെ നഷ്ടപ്പെടാമെന്നുമായിരുന്നു ഭീഷണി. എന്നാല്‍ ഭീഷണി രാജ്കുമാര് തള്ളിക്കളയുകയായിരുന്നു.
തുടര്‍ന്ന് 29–ാം തീയതി രാജ്കുമാറിന്റെ കുടുംബം പുറത്തുപോയിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പതിനഞ്ചുകാരിയായ സഹോദരി പൂജയെയും മൂന്നു സുഹൃത്തുക്കളെയും സന്ദീപ് തടഞ്ഞുനിര്‍ത്തുകയും ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി നല്‍കുകയുമായിരുന്നു. സന്ദീപിനെ അറിയാവുന്നതിനാല്‍ പെണ്‍കുട്ടികള്‍ സംശയം കൂടാതെ പാനീയം കുടിച്ചു. പാനീയം കുടിച്ച ഉടന്‍ പൂജ കുഴഞ്ഞുവീഴുകയും മരിക്കുകയും ചെയ്തു. മറ്റു പെണ്‍കുട്ടികള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. മത്സരങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടാകുന്നത് അലിഗഡില്‍ പതിവാണ്.
Keywords: Umpire calls no ball, sister poisoned, Warning, Rajkumar, Threatened, hospital, Treatment, Family, Girl, Friends, National.

Also Read:
യുവാവിനെ വഴിതടഞ്ഞ് ആക്രമിച്ച സംഭവത്തില്‍ മൂന്നംഗ സംഘത്തിനെതിരെ കേസ്
Keywords: Umpire calls no ball, sister poisoned, Warning, Rajkumar, Threatened, hospital, Treatment, Family, Girl, Friends, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.