എര്‍ത്ത് ഡേ ഗീതം: നയതന്ത്ര പ്രതിനിധിയായ അഭയ് കുമാര്‍ രചിച്ച ഗാനം ഭൂമിഗീതമാക്കി യുഎന്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 27.04.2020) മഡഗാസ്‌കറിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയായ അഭയ് കുമാര്‍ രചിച്ച ഗാനം ഭൂമിഗീതമാക്കി യുഎന്‍. 2008ല്‍ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വെച്ചാണ് അഭയ് കുമാര്‍ ഈ ഗാനം രചിച്ചത്. എര്‍ത്ത് ഡേയോടനുബന്ധിച്ച് ഈ ഗാനം ആഗോളതലത്തില്‍ റിലീസ് ചെയ്യാനാണ് യുഎന്‍ തീരുമാനം.

ന്യൂയോര്‍ക്കില്‍ ഗാനം റിലീസ് ചെയ്യുമ്പോള്‍ യുഎന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍ സിവില്‍ സൊസൈറ്റി യൂത്ത് റെപ്രസെന്റേറ്റീവ്‌സിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഇത് സംപ്രേക്ഷണം ചെയ്യും.

എര്‍ത്ത് ഡേ ഗീതം: നയതന്ത്ര പ്രതിനിധിയായ അഭയ് കുമാര്‍ രചിച്ച ഗാനം ഭൂമിഗീതമാക്കി യുഎന്‍

കൊറോണ വൈറസിന്റെ ആഗോള വ്യാപനം പരസ്പര സഹകരണത്തിന്റെ പ്രാധാന്യം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുയാണെന്നാണ് അഭയ് കുമാര്‍ പറയുന്നത്. ഏത് രാജ്യത്തുനിന്നുള്ളവരാണെങ്കിലും ഈ പ്രതിസന്ധിയില്‍ ആര്‍ക്കും നിസംഗത പ്രകടിപ്പിക്കാനാകില്ല- അഭയ് കുമാര്‍ പറയുന്നു.

മലിനീകരണം, ജൈവവാവിധ്യത്തിന്റെ ശോഷണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെല്ലാം നമ്മളെയെല്ലാവരെയും ബാധിക്കുന്നതാണ്. എല്ലാവരും പരസ്പരാശ്രിതരാണെന്ന് പൂര്‍ണ അര്‍ഥത്തില്‍ മനസിലാക്കുന്നത് വരെ ഈ പ്രതിസന്ധികളെയൊന്നും നേരിടാന്‍ നമുക്ക് സാധിക്കില്ലെന്നും അഭയ് കുമാര്‍ പറയുന്നു.

Keywords:  News, National, New Delhi, UN, Facebook, Song, UN to screen Earth Anthem penned by Indian diplomat
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia