Court Hearing | ഉനയിലെ ആൾക്കൂട്ട അതിക്രമ കേസ്: ചത്ത പശുവിന്റെ തോലുരിഞ്ഞ ദലിതര്‍ ന്യൂനപക്ഷങ്ങളാണെന്ന് പ്രതികള്‍ കരുതിയെന്ന് അഭിഭാഷകന്റെ വാദം; ശാസിച്ച് ജഡ്‌ജ്
Jul 17, 2022, 14:24 IST
ന്യൂഡെല്‍ഹി: (www.kvartha.com) 2016 ൽ ഉനയിൽ ദളിതർക്ക് നേരെ നടന്ന അതിക്രമ കേസിലെ പ്രതികളില്‍ പെട്ടവർക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഗുജറാത് ഹൈകോടതിയില്‍ ജാമ്യത്തിനായി ഉന്നയിച്ച വാദം കോടതിയുടെ വിമർശനത്തിനിടയാക്കി. കേസിൽ പ്രതികളായ പശു സംരക്ഷകര്‍, മൃഗത്തിന്റെ തോലുരിഞ്ഞത് ന്യൂനപക്ഷ സമുദായക്കാരാണെന്ന് കരുതിയെന്നായിരുന്നു വാദം. എന്നാൽ ഹൈകോടതി ജഡ്‌ജ്
ഇത് സ്വീകാര്യമായ വാദമല്ലെന്ന് പറഞ്ഞുകൊണ്ട് അഭിഭാഷകനെ ശാസിച്ചു.
'ജീവനോടെ പശുവിനെ കൊന്ന് മാംസം നീക്കം ചെയ്‌തെന്ന ധാരണയാണ് പശു സംരക്ഷകര്‍ക്ക് ഉണ്ടായിരുന്നത്. തോലുരിഞ്ഞവര്‍ ന്യൂനപക്ഷങ്ങളാണെന്നാണ് വിശ്വസിച്ചത്, അതുകൊണ്ട് തന്റെ കക്ഷികളെ ജാമ്യത്തില്‍ വിടണം', വാദത്തിതിനിടെ അഭിഭാഷകന്‍ ബി എം മംഗുകിയ പറഞ്ഞു. ഇതുകേട്ട ജസ്റ്റിസ് നിഖില്‍ കരിയേല്‍, മംഗുകിയയുടെ വാദത്തെ എതിര്‍ക്കുകയും, അങ്ങനെ പറയുന്നത് സ്വീകാര്യമല്ലെന്നും രണ്ട് സമുദായങ്ങളെ വേര്‍തിരിക്കാന്‍ ശ്രമിക്കുന്നത് സ്വാഗതാര്‍ഹമാല്ലെന്നും പറഞ്ഞു.
എന്നാല്‍ ഇതാണ് ആക്രമണത്തിന് കാരണമെന്ന് തോന്നുന്നുവെന്നും ഇരയായവര്‍ ദളിത് സമുദായത്തില്‍ പെട്ടവരാണെന്ന് അറിഞ്ഞുകൊണ്ട് ആരും ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മംഗുകിയ വാദിച്ചു.
ഗിര്‍-സോമനാഥ് ജില്ലയിലെ ഉന താലൂകിലെ മോട്ട സമാധിയാല ഗ്രാമത്തില്‍ 2016 ജൂലൈ 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പശു സംരക്ഷണത്തിന്റെ പേരിൽ ഒരു ദളിത് കുടുംബത്തിലെ ഏഴുപേരെ ഒരു സംഘം ആളുകൾ ആക്രമിച്ചെന്നാണ് പരാതി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. കേസില്‍ 34 പ്രതികള്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പിച്ചു, 30 പേര്‍ ജാമ്യത്തിലാണ്. കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന, അതിക്രമം തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
കുറ്റാരോപിതര്‍ ആറ് വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞിട്ടുള്ളതിനാല്‍ ജാമ്യം നല്‍കണമെന്ന് അഭിഭാഷകന്‍ വാദിച്ചു. ജാമ്യാപേക്ഷയെ എതിര്‍ത്ത അസിസ്റ്റന്റ് ഗവണ്‍മെന്റ് പ്രോസിക്യൂടര്‍ നാലുപേരും കുറ്റം ചെയ്‌തെന്നും വിചാരണ തുടരുന്നതിനാല്‍ ജാമ്യം നല്‍കേണ്ടതില്ലെന്നും വ്യക്തമാക്കി. ഇരകളിലൊരാളായ വസ്റാം സര്‍വയ്യയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷക മേഘ ജാനിയും കുറ്റാരോപിതരുടെ ജാമ്യത്തെ എതിര്‍ത്തു. തടവില്‍ കഴിയുന്ന നാല് പേരും ഇരകളെ മര്‍ദിച്ച് വാഹനത്തില്‍ കയറ്റി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചെന്നും ജനക്കൂട്ടം ഇവരെ പിന്തുടര്‍ന്നുവെന്നും ഉനയിലേക്ക് കൊണ്ടുപോകും വഴിയില്‍ തടഞ്ഞുനിര്‍ത്തി ഇരകളെ വീണ്ടും ആക്രമിച്ചതായും അഭിഭാഷക ചൂണ്ടിക്കാണിച്ചു.
'ഉനയില്‍, ഇരകളെ അര്‍ധനഗ്‌നരായി ചന്തയിലൂടെ നടത്തിക്കുകയും മര്‍ദിക്കുകയും ചെയ്ത ശേഷം പൊലീസിന് കൈമാറുകയായിരുന്നു. കുറ്റം ചെയ്ത ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്ന കുറ്റവാളികളില്‍ നിന്ന് വ്യത്യസ്തമായി പ്രതികള്‍ ഇരകളെ പൊലീസിന് കൈമാറി. കുറ്റകൃത്യത്തിന്റെ ക്രൂരത എത്രത്തോളം ഉണ്ടെന്നതിന് ഒരു മികച്ച ഉദാഹരണമാണിത്', ജാനി വാദിച്ചു.
സംഭവം വളരെ ഗൗരവമുള്ളതാണെന്നും ഇത്തരം ആള്‍ക്കൂട്ട വിചാരണ അനുവദിക്കരുതെന്നും ജസ്റ്റിസ് കരിയല്‍ പറഞ്ഞു. നാല് പേര്‍ക്കും ജാമ്യം അനുവദിക്കാന്‍ കഴിയാത്ത പ്രത്യേക സാഹചര്യം എന്താണെന്ന് അദ്ദേഹം ജാനിയോട് ചോദിച്ചു. വിചാരണ ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും ഇരകളെ ഇതുവരെ വിസ്തരിച്ചിട്ടില്ലെന്നും 80 സാക്ഷികളെ വിസ്തരിച്ചുവെന്നും ഇത് നിര്‍ണായക ഘട്ടമാണെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. കേസില്‍ തിങ്കളാഴ്ച വാദം തുടരും.

Keywords: Una flogging case: Accused thought Dalits skinning dead cow were minoritise, National, Newdelhi, News, Top-Headlines, Latest-News, Court, Case, High Court, Cow, Gujarat, Police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.