യാത്ര ചെയ്യാന്‍ വണ്ടിയൊന്നും കിട്ടിയില്ല; നിര്‍ത്തിയിട്ട സര്‍ക്കാര്‍ ബസുമായി യുവാവ് പറന്നു
Feb 18, 2020, 15:20 IST
ഹൈദരാബാദ്: (www.kvartha.com 18.02.2020) യാത്ര ചെയ്യാന്‍ വണ്ടിയൊന്നും കിട്ടിയില്ല. നിര്‍ത്തിയിട്ട സര്‍ക്കാര്‍ ബസുമായി യുവാവ് കടന്നുകളഞ്ഞു. ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ തെലങ്കാനയിലെ വികാരാബാദിലാണ് സംഭവം. യാത്ര ചെയ്യാന്‍ മറ്റ് മാര്‍ഗ്ഗം ഇല്ലാതെ വന്നപ്പോള്‍ നിര്‍ത്തിയിട്ടിരുന്ന സര്‍ക്കാര്‍ ബസുമായി പറന്ന തെലങ്കാന സ്വദേശിയെ കുറിച്ചാണ് വാര്‍ത്തകളില്‍ ചര്‍ച്ച. തണ്ടൂര്‍ ബസ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസാണ് യുവാവ് തട്ടിയെടുത്തത്.
മാത്രമല്ല അയാള്‍ പോകാന്‍ ഉദ്ദേശിച്ച സ്ഥലത്തു എത്തിയതിനു പിന്നാലെ ബസ് ഉപേക്ഷിച്ച് ഇയാള്‍ സ്ഥലംവിടുകയും ചെയ്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും ഇയാളെ തിരിച്ചറിഞ്ഞു കഴിഞ്ഞതിനാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും വികാരാബാദ് പൊലീസ് അറിയിച്ചു. ബസ് സ്റ്റേഷനിലെ ജീവനക്കാരനാണ് ഇയാള്‍ എന്നാണ് വിവരം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.