എ ടി എം പണം നൽകിയില്ല, പോലീസുകാരൻ രണ്ട് എ ടി എമ്മുകളുടെ പരിപ്പിളക്കി! പെരുമാറിയത് പ്രതികളോടെന്ന പോലെ ബൂട്ടിട്ട കാലുകൊണ്ട്, യൂണിഫോമിലല്ലെന്ന് മാത്രം! വീഡിയോ കാണാം.
Nov 20, 2016, 08:52 IST
വിശാഖപട്ടണം: (www.kvartha.com 20.11.2016) അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ ഒറ്റ രാത്രി കൊണ്ട് വെറും കടലാസ് കഷ്ണങ്ങൾ ആയി മാറിയപ്പോൾ രാജ്യത്തുണ്ടാക്കിയ ഞെട്ടൽ ചെറുതല്ല. ജനം ഒന്നടങ്കം എടിഎമ്മിനു മുന്നിലെത്തി. പലരും ബാങ്ക് തുറക്കുന്നത് വരെ കാത്തിരുന്നു. അത്യാവശ്യ ചെലവുകൾക്കായി പണമെടുക്കുന്നതിനു വേണ്ടി അന്ന് തുടങ്ങിയ ക്യൂ ബാങ്കുകൾക്കും എടിഎമ്മുകൾക്കു മുന്നിലും ഇപ്പോഴും തുടരുന്നു.
കുറഞ്ഞ സമയം കൊണ്ട് തന്നെ എടിഎമ്മിൽ പണം തീരും. ക്യൂവിൽ കാത്തിരുന്ന ജനം പരവശരാകും. ബേങ്ക് ബാലൻസ് ഉണ്ടായിട്ടും അന്നന്നത്തെ ചെലവിന് കാശ് കിട്ടാതെ വന്നാൽ ആളുകൾ എന്ത് ചെയ്യും? ചിലർ പ്രധാനമന്ത്രിയെയും സർക്കാറിനെയും തെറി പറഞ്ഞു സായൂജ്യമടയും. മറ്റു ചിലർ വിധിയെ പഴി പറഞ്ഞിരിക്കും.കാശ് കിട്ടണമെങ്കിൽ എടിഎമ്മിൽ പണം നിറക്കുന്നതും കാത്ത് വീണ്ടും ക്യൂ നിൽക്കുക തന്നെ വേണം.
അപ്രതീക്ഷിതമായുണ്ടായ സാമ്പത്തിക അടിയന്തരാവസ്ഥ രാജ്യത്തെ എല്ലാ ബേങ്കുകൾക്കും എടിഎമ്മുകൾക്കും മുന്നിൽ ക്രമസമാധാന പ്രശ്നമായി മാറി. ബേങ്കുദ്യോഗസ്ഥർ പോലീസിന്റെ സഹായം തേടി.
പക്ഷെ വിശാഖപട്ടണത്ത് ഒരു പോലീസുകാരന്റെ നിയന്ത്രണം തന്നെ തെറ്റിയതാണ് വാർത്ത. വിശാഖപട്ടണം ജില്ലയിലെ പാദേറു പരിസരത്ത് ആകെയുള്ള ഏക എടിഎം സെന്ററിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
പണം പിന് വലിക്കാൻ മണിക്കൂറുകൾ ക്യൂവിൽ കാത്തുനിന്ന ശേഷം തന്റെ ഊഴമെത്തിയാപ്പോഴാണ് എടിഎം കാലിയായത്. പണം വളരെ അത്യാവശ്യമുള്ളതിനാലാണ് പോലീസുകാരൻ ക്യൂവിൽ കാത്തുനിന്നത് തന്നെ. അങ്ങനെയൊരു സാഹചര്യത്തിൽ ആരുടെയും നിയത്രണം വിട്ടുപോകും. ആളുകൾ നോക്കിനിൽക്കെ നാലഞ്ച് തവണ എടിഎമ്മിനിട്ട് ചവിട്ടി ദേശ്യം തീർത്തു. പുറത്തിറങ്ങിയിട്ടും കലിയടങ്ങിയില്ല. മടങ്ങിവന്ന് വീണ്ടും ബൂട്ടിട്ട കാലുകൾ കൊണ്ട് പോലീസ് സ്റ്റൈലിൽ പ്രതികളോടെന്ന പോലെ എടിഎം ചവിട്ടിത്തകർക്കുകയായിരുന്നു.
സംഭവം ശ്രദ്ധയിൽ പ്പെട്ടതിനെ തുടർന്ന് ബേങ്കധികൃതർ എടിഎം സെന്റർ താഴിട്ടുപൂട്ടിയതോടെ ജനത്തിനേറ്റത് ഇരട്ടി പ്രഹരം. വീഡിയോ കാണാം
Summary:In Visakhapatnam, an exasperated police constable, who failed to get money at an ATM center even after a long wait, reportedly lost his temper and damaged two ATM machines. This incident occurred in Paderu, where there was one ATM center of the State Bank. One constable reportedly came to the ATM center on Friday night to draw money and waited patiently for some time. When his turn came and he was about to draw money, the machine failed and he was deprived of money.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.