Rozgar Mela | റോസ്ഗര് മേള: 71,000 പേര് കൂടി ജോലിയിലേക്ക്; നിയമന കത്തുകള്‍ ഏപ്രില്‍ 13 ന് പ്രധാനമന്ത്രി വിതരണം ചെയ്യും
Apr 11, 2023, 14:27 IST
ന്യൂഡെല്‍ഹി: (www.kvartha.com) 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യാന്‍ ലക്ഷ്യമിടുന്ന 'റോസ്ഗര് മേള' പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 13-ന് രാവിലെ 10.30 ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന ഏകദേശം 71,000 പേര്‍ക്ക് നിയമന കത്തുകള്‍ വിതരണം ചെയ്യും. പുതുതായി നിയമിതരാവുന്നവരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂര്‍ത്തീകരണത്തിലേക്കുള്ള ചുവടുവെപ്പാണ് റോസ്ഗര് മേളയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. റോസ്ഗര് മേള കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും യുവാക്കള്‍ക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തില്‍ പങ്കാളിത്തത്തിനും അര്‍ത്ഥവത്തായ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിനും ഉത്തേജകമായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
രാജ്യത്തുടനീളം പുതിയതായി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ട്രെയിന്‍ മാനേജര്‍, സ്റ്റേഷന് മാസ്റ്റര്‍, സീനിയര്‍ കൊമേഴ്സ്യല്‍ കം ടിക്കറ്റ് ക്ലര്‍ക്ക്, ഇന്‍സ്പെക്ടര്‍, സബ് ഇന്‍സ്പെക്ടര്‍, കോണ്‍സ്റ്റബിള്‍, സ്റ്റെനോഗ്രാഫര്‍, ജൂനിയര്‍ അക്കൗണ്ടന്റ്, തപാല്‍ അസിസ്റ്റന്റ്, ടാക്സ് ഇന്‍സ്പെക്ടര്‍, ടാക്സ് അസിസ്റ്റന്റ്, സീനിയര്‍ ഡ്രാഫ്റ്റ്സ്മാന്‍, ജെഇ/സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ടീച്ചര്‍, ലൈബ്രേറിയന്‍, നേഴ്സ്, പ്രൊബേഷണറി ഓഫീസര്‍മാര്‍, പിഎ, എംടിഎസ് തുടങ്ങിയ വിവിധ തസ്തികകളിലായിരിക്കും നിയമനം.
വിവിധ ഗവണ്മെന്റ് വകുപ്പുകളില്‍ പുതിയതായി നിയമിതരാകുന്ന എല്ലാവര്ക്കും ഓണ്‍ലൈന്‍ ഓറിയന്റേഷന്‍ കോഴ്സായ കര്‍മ്മയോഗി പ്രാരംഭ് വഴി സ്വയം പരിശീലിക്കാനുള്ള അവസരവും ലഭിക്കും.
Keywords: Recruitment, Delhi-News, National, National-News, News, Appointment, Job, Job-News, Rozgar Mela, Narendra Modi, Under Rozgar Mela, PM to distribute about 71,000 appointment letters.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.