മദ്യപാന പാര്‍ട്ടിയില്‍ റെയ്ഡ്; 700 കൗമാരക്കാര്‍ അറസ്റ്റില്‍

 


മദ്യപാന പാര്‍ട്ടിയില്‍ റെയ്ഡ്; 700 കൗമാരക്കാര്‍ അറസ്റ്റില്‍
പൂനെ: പൂനെയില്‍ ശനിയാഴ്ച നടത്തിയ മദ്യാപന പാര്‍ട്ടിക്കിടെ 700 കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. 15നും 19നും ഇടയില്‍ പ്രായമുള്ളവരാണ്‌ അറസ്റ്റിലായവര്‍. രക്ഷിതാക്കളുടെ നിരന്തരമായ പരാതിയെത്തുടര്‍ന്ന്‌ പോലീസ് ഡിപാര്‍ട്ട്മെന്റിന്റെ സോഷ്യല്‍ സെക്യൂരിറ്റി സെല്‍ നടത്തിയ റെയ്ഡിലാണ്‌ ഇവര്‍ പിടിയിലായത്.

പാറ്റ്നയിലെ കോറിഗാവൂണ്‍ പാര്‍ക്കിലാണ്‌ പാര്‍ട്ടി നടത്തിയത്. പിടിയിലായവരുടെ പ്രായം പരിഗണിച്ച്‌ ഇവരെ പിന്നീട് താക്കീത് നല്‍കി വിട്ടയച്ചു. പാര്‍ട്ടി സംഘടിപ്പിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശനിവാര്‍ പഥിലെ നിവാസി ദര്‍ശിത് ഭരത് ചൗഹാന്‍ (20), കാര്‍വെനഗര്‍ നിവാസി ആശിശ് ലിമായ് (19) എന്നിവരാണ്‌ അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വിതരണം ചെയ്തതിനാണ്‌ അറസ്റ്റ്.

കോറിഗാവൂണ്‍ പാര്‍ക്കില്‍ നിരന്തരം നടക്കുന്ന മദ്യപാന പാര്‍ട്ടിയെക്കുറിച്ച് പോലീസിന്‌ 15ലധികം പരാതികള്‍ ലഭിച്ചിരുന്നു. കുട്ടികളെ രക്ഷിതാക്കള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും പാര്‍ട്ടിക്ക് പോകേണ്ടെന്ന്‌ വിലക്കിയാല്‍ ഇവര്‍ അക്രമാസക്തരാവുകയും വീട്ടിലെ ഫര്‍ണീച്ചറുകള്‍ അടിച്ചുതകര്‍ക്കുകയും സ്വയം മുറിവേല്‍പിക്കുകയും ചെയ്യുമെന്ന്‌ രക്ഷിതാക്കള്‍ പരാതിയില്‍ പറഞ്ഞു. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം 800ഓളം പേര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതായാണ്‌ പോലീസിന്‌ ലഭിച്ച വിവരം. അറസ്റ്റിലായവരില്‍ ഏഴും ഒന്‍പതും ക്ലാസിലെ വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും ഉള്‍പ്പെടും.

ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനുള്ളവര്‍ എത്തിതുടങ്ങുമെങ്കിലും വൈകിട്ട് നാലുമണിയോടെയാണ്‌ പാര്‍ട്ടി ആരംഭിക്കുക. 200 പേര്‍ക്ക് ഇരിക്കാവുന്ന പാര്‍ക്കില്‍ 700 പേരാണ്‌ ഉണ്ടായിരുന്നത്. ഓരോരുത്തര്‍ക്കും 400 രൂപ വീതമാണ്‌ പ്രവേശന ഫീസ്. അറസ്റ്റിലായ രണ്ട് പേരെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന്‌ പോലീസ് അറിയിച്ചു.

SUMMERY: Pune: After receiving several complaints from parents of teenagers about their children attending parties where alcoholic drinks flow freely, the Social Security Cell of the police on Saturday night busted a booze binge at a well-known lounge in Koregaon Park and found 700 to 800 underage party-goers.

Key Words: National, Arrest, Busted, Alcoholic Party, Pune, Police, Teenagers, Underage party, Raid, Parents, Complaint,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia