ജഡ്ജിമാരെ സര്‍കാര്‍ അപകീര്‍ത്തിപ്പെടുത്തുന്ന പുതിയ പ്രവണത ആരംഭിച്ചെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ
Apr 9, 2022, 08:44 IST
ന്യൂഡെല്‍ഹി: (www.kvartha.com 09.04.2022) ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുന്ന പുതിയ പ്രവണത സര്‍കാര്‍ ആരംഭിച്ചതായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ വെള്ളിയാഴ്ച പറഞ്ഞു. ഛത്തീസ്ഗഡ് മുന്‍ പ്രിന്‍സിപല്‍ സെക്രടറി അമന്‍ കുമാര്‍ സിങ്ങിനെതിരെ അഴിമതി നിരോധന നിയമപ്രകാരം രെജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദാക്കിയ ഹൈകോടതി ഉത്തരവിനെതിരെ സര്‍കാര്‍ നല്‍കിയ ഹര്‍ജി ഉള്‍പെടെയുള്ള രണ്ട് പ്രത്യേക ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു നിരീക്ഷണം.
അമന്‍ കുമാര്‍ സിങ്ങിനെതിരെ അഴിമതി നിരോധന നിയമപ്രകാരം രെജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലെ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ സാധ്യതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പറഞ്ഞാണ് ഹൈകോടതി തള്ളിയത്.
ഹൈകോടതി വിധിക്കെതിരെ ആക്ടിവിസ്റ്റ് ഉച്ചിത് ശര്‍മയാണ് മറ്റൊരു ഹര്‍ജി സമര്‍പിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് ദവെ പരാതിക്കാരന് വേണ്ടി ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ ഹര്‍ജി സമര്‍പിച്ചു. കേസ് നിയമപരമായി നിലനില്‍ക്കാത്തത് കൊണ്ട് കോടതി എഫ്‌ഐആര്‍ റദാക്കി.
'കോടതികളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കരുത്. ഈ കോടതിയിലും എന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ കാണുന്നുണ്ട് '- ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. സര്‍കാര്‍ അതിന് ശ്രമിക്കുന്നില്ലെന്ന് ഛത്തീസ്ഗഡ് സര്‍കാരിനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദി വാദിച്ചു.
'ഇല്ല, ഞങ്ങള്‍ എല്ലാ ദിവസവും ഇത് തന്നെയാണ് കാണുന്നത്, നിങ്ങള്‍ ഒരു മുതിര്‍ന്ന അഭിഭാഷകനാണ്. ഞങ്ങളേക്കാള്‍ കൂടുതല്‍ നിങ്ങളിത്തരം സംഭവങ്ങള്‍ കണ്ടു. രാഷ്ട്രീയ എക്സിക്യൂടീവുമായുള്ള അവിശുദ്ധ ബന്ധം തകര്‍ക്കുക, സാമൂഹി നിയമസാധുതയും പൊതുവിശ്വാസം വീണ്ടെടുക്കുക. ഇതൊരു പുതിയ പ്രവണതയാണ്, സര്‍കാര്‍ ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്താന്‍ തുടങ്ങി, ഇത് ദൗര്‍ഭാഗ്യകരമാണ്.' ചീഫ് ജസ്റ്റിസ് രമണ പറഞ്ഞു.
എന്നാല്‍ വിഷയത്തില്‍ തങ്ങള്‍ ആരെയും അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്ന് ദവെ വാദിച്ചു. 'ദയവായി ന്യായവാദം കാണുക, ഇത് പ്രവണതയല്ല, പ്രതികാര നടപടിയല്ല,' അദ്ദേഹം വ്യക്തമാക്കി. വരവില്‍ കവിഞ്ഞ സ്വത്തുക്കള്‍ സംബന്ധിച്ചാണ് ആക്ഷേപം. ഉദാഹരണത്തിന്റെയും ആരോപണങ്ങളുടേയും അടിസ്ഥാനത്തില്‍ ഇത്തരത്തിലൊരു കേസെടുത്ത് ആരെയും ഇരയാക്കാന്‍ അനുവദിക്കാനാകില്ലെന്ന് ബെഞ്ച് പറഞ്ഞു.
ദവെ പറഞ്ഞതുപോലെ ഇതൊരു ഊഹക്കച്ചവടമല്ല, ആരോ 2500 കോടി രൂപ സ്വരൂപിച്ചു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. എന്നാല്‍ പൊതുതാല്‍പര്യ ഹര്‍ജിയില്‍ മുഴുവന്‍ അതിശയോക്തിയാണെന്നും ബെഞ്ച് പറഞ്ഞു. സര്‍വീസില്‍ ചേരുമ്പോള്‍ 11 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുവാണ് പ്രതിഭാഗത്തിന് ഉണ്ടായിരുന്നതെന്നും ഇപ്പോള്‍ 2.76 കോടിയുടെ ഏഴ് വസ്തുവകകള്‍ വാങ്ങിയിട്ടുണ്ടെന്നും ദ്വിവേദി കോടതിയെ അറിയിച്ചു. വാദങ്ങള്‍ കേട്ടതിന് ശേഷം ബെഞ്ച് കേസ് മാറ്റി. ഏപ്രില്‍ 18 ന് വീണ്ടും വാദം കേള്‍ക്കും.
സിങ്ങിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ നല്‍കിയ പരാതിയെ തുടര്‍ന്ന് സംസ്ഥാന സര്‍കാര്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചെന്ന് ശര്‍മ മുമ്പ് അവകാശപ്പെട്ടിരുന്നു. പ്രതികള്‍ അവരുടെ വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്തുക്കള്‍ കൈവശം വച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയെന്നും ശര്‍മ വാദിച്ചിരുന്നു. തുടര്‍ന്നാണ് അഴിമതി നിരോധന നിയമപ്രകാരം എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.