Uniform Civil Code | ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ച് ഗുജറാത് സര്‍കാര്‍
Oct 29, 2022, 17:06 IST
അഹ് മദാബാദ്: (www.kvartha.com) ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ച് ഗുജറാത് സര്‍കാര്‍. റിട. ഹൈകോടതി ജഡ്ജി അധ്യക്ഷനായ സമിതി വിവിധ വശങ്ങളെക്കുറിച്ച് പഠിച്ച് റിപോര്‍ട് സമര്‍പ്പിക്കും.
ഈ വര്‍ഷം അവസാനത്തോടെ ഗുജറാതില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഏകീകൃത സിവില്‍ കോഡ് (UCC) നടപ്പാക്കാന്‍ സമിതി രൂപീകരിക്കാന്‍ ബിജെപി സര്‍കാര്‍ ശനിയാഴ്ച തീരുമാനിച്ചത്.
ശനിയാഴ്ച നടന്ന യോഗത്തില്‍ കമിറ്റി രൂപീകരിക്കാനുള്ള നിര്‍ദേശത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയതായി ഗുജറാത് ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സാംഘ് വി പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ പ്രതീക്ഷിക്കുന്നതിനാല്‍ ഭൂപേന്ദ്ര പടേലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ അവസാന യോഗമാണിത്.

അടുത്തയാഴ്ച തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിക്കും. റിടയേര്‍ഡ് ഹൈകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ കമിറ്റിക്ക് മൂന്ന് മുതല്‍ നാല് വരെ അംഗങ്ങളുണ്ടാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി പുരുഷോത്തം രൂപാല പറഞ്ഞു.
ഗോവ, ഉത്തരാഖണ്ഡ് സര്‍കാരുകളും നേരത്തെ പഠനത്തിനായി സമിതിയെ നിയോഗിച്ചിരുന്നു. ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതോടെ തുല്യത ഉറപ്പാക്കപ്പെടുമെന്നും തീരുമാനത്തിന് ഗുജറാത് സര്‍കാരിന് നന്ദിയെന്നും പുരുഷോത്തം രുപാല പറഞ്ഞു.
Keywords: Uniform Civil Code: Gujarat panel to assess implementation, Ahmedabad, News, Assembly Election, Meeting, BJP, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.