PAN Card | ചില സാമ്പത്തിക ഇടപാടുകൾക്ക് ഇനി പാൻ കാർഡ് വേണ്ടി വരില്ല, ആധാർ മതി! പുതിയ നിയമം വരാനിരിക്കുന്ന ബജറ്റിൽ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്; നേട്ടം നിരവധി

 


ന്യൂഡെൽഹി: (www.kvartha.com) 2023-24 ലെ വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ, ജനങ്ങൾക്ക് ആശ്വാസം പകർന്ന് പാൻ കാർഡ് ആവശ്യകത പരിമിതമാക്കിയേക്കുമെന്ന് റിപ്പോർട്ട്. ആധാർ കാർഡ് നിലവിലുണ്ടെങ്കിൽ, പണമിടപാടുകളിൽ പാൻ നിർബന്ധമാക്കുന്നത് നിർത്തലാക്കുമെന്നാണ് വിവരം. എന്നാലും ഇത് കുറച്ച് സാമ്പത്തിക ഇടപാടുകൾക്ക് മാത്രമായിരിക്കുമെന്നും ഇക്കണോമിക്സ് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.
           
PAN Card | ചില സാമ്പത്തിക ഇടപാടുകൾക്ക് ഇനി പാൻ കാർഡ് വേണ്ടി വരില്ല, ആധാർ മതി! പുതിയ നിയമം വരാനിരിക്കുന്ന ബജറ്റിൽ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്; നേട്ടം നിരവധി

ബാങ്കുകൾ ഈ നിർദേശം സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചതിനാൽ പാൻ ആവശ്യമില്ലെന്നാണ് ബാങ്കുകൾ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അവ പരിശോധിച്ച് വരികയാണെന്നും ബജറ്റ് വേളയിൽ ഇത് പരിഗണിക്കാമെന്നും ഇക്കാര്യത്തെ പറ്റി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇപ്പോഴത്തെ നിയമം

പാൻ കാർഡ് നൽകിയില്ലെങ്കിൽ, നിലവിൽ ആദായനികുതി നിയമത്തിലെ സെക്ഷൻ 206 എഎ പ്രകാരം, ഇടപാടിന് ബാധകമായ നിരക്ക് പരിഗണിക്കാതെ 20 ശതമാനം വരെ നികുതി ചുമത്തും. ബാങ്കുകളിൽ നിന്നുള്ള വായ്പകളുടെ കാര്യത്തിലും ചില പ്രശ്നങ്ങൾ ഉയർന്നുവരുന്നതിനാൽ ചില ബാങ്കുകൾ ആദായനികുതി നിയമത്തിൽ ഭേദഗതി നിർദേശിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

പാൻ കാർഡ് ആവശ്യമായി വരും

റിപ്പോർട്ട് പ്രകാരം, മിക്കവാറും എല്ലാ ബാങ്ക് അക്കൗണ്ടുകളും ഇതിനകം തന്നെ ആധാർ നമ്പറുമായി ലിങ്ക് ചെയ്തിട്ടുണ്ട്, ആദായനികുതി നിയമത്തിലെ സെക്ഷൻ 139A (5E) പ്രകാരമാണ് പാൻ നിർബന്ധമാക്കുന്നത് ഒഴിവാക്കാനുള്ള ന്യായം. ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ പാൻ കാർഡിന്റെ ആവശ്യകത ഒഴിവാക്കാമെന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. ഇതിനർത്ഥം ചില ഇടപാടുകൾക്ക് പാൻ കാർഡിന്റെ ആവശ്യകത ഇല്ലാതാക്കാം എന്നാണ്.

പാൻകാർഡിന്റെ കാര്യത്തിൽ സർക്കാർ ഈ തീരുമാനമെടുത്താൽ നികുതിദായകർക്ക് നേട്ടമുണ്ടാകുമെന്ന് വിദഗ്ധർ കരുതുന്നു. ചില ഇടപാടുകൾക്ക് ഉയർന്ന നികുതി കിഴിവുകൾ ലഭിച്ചേക്കാം. ഇതോടൊപ്പം പുതിയ ബാങ്ക് അക്കൗണ്ട് ഉടമകൾക്കും നികുതി പരിധിയിൽ താഴെ വരുമാനമുള്ളവർക്കും പ്രയോജനം ലഭിക്കും.

Keywords: Union Budget 2023: PAN card may not be required for some financial transactions,New Delhi,National,News,Top-Headlines,Latest-News,pan card,Aadhar Card,Budget,Report,Government.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia