Nipah | നിപ കേസുകള്‍ അന്വേഷിക്കുന്നതിനായി കേന്ദ്ര സംഘത്തെ കേരളത്തിലേക്ക് അയച്ചു, ഒപ്പം ബിഎസ്എല്‍-3 ലബോറടറി സൗകര്യമുള്ള ബസുകളും ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ
Sep 17, 2023, 17:56 IST
ന്യൂഡെല്‍ഹി: (www.kvartha.com) കേരളത്തില്‍ നിപ കേസുകള്‍ റിപോര്‍ട് ചെയ്ത സാഹചര്യത്തില്‍ അന്വേഷിക്കുന്നതിനായി കേന്ദ്ര സംഘത്തെ കേരളത്തിലേക്ക് അയച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ബിഎസ്എല്‍ 3 ലബോറടറികള്‍ ഉള്‍പെടെ കേരളത്തിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബിഎസ്എല്‍-3 ലബോറടറി സൗകര്യവും ബസുകളില്‍ ഒരുക്കിയിട്ടുണ്ട്. ഏതു സാഹചര്യത്തെയും നേരിടാന്‍ തയാറാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം നിപ പരിശോധനയ്ക്ക് അയച്ച 42 സാംപിളുകള്‍ നെഗറ്റീവ് ആണെന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കുറച്ച് ഫലം കൂടി വരാനുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പെട്ടിട്ടുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് തുടരുകയാണെന്നും ഇതിന് പൊലീസിന്റെ സഹായം കൂടി തേടുമെന്നും മന്ത്രി വ്യക്തമാക്കി. മൊബൈല്‍ ടവര്‍ ലൊകേഷനും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. കുറച്ചുദിവസങ്ങള്‍ കൊണ്ട് ഇതുവരെയുള്ള എല്ലാ പോസിറ്റീവ് കേസിന്റെയും സമ്പര്‍ക്കപ്പട്ടിക പൂര്‍ണമാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
Keywords: Union Health Minister Mansukh Mandaviya on Nipah situation in Kerala, New Delhi, News, Union Health Minister, Mansukh Mandaviya, Nipah, Health, Laboratory, Veena George, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.