മദ്രാസ് ഐ ഐ ടി വിദ്യാര്‍ഥി ഫാത്ത്വിമ ലത്തീഫിന്റെ മരണം; വനിതാ ഐജിയുടെ നേതൃത്വത്തില്‍ സി ബി ഐ അന്വേഷണം നടത്തുമെന്ന് അമിത് ഷ; തീരുമാനം പിതാവുമായുള്ള കൂടിക്കാഴ്ചയില്‍
Dec 5, 2019, 16:16 IST
ന്യൂഡെല്‍ഹി: (www.kvartha.com 05.12.2019) മദ്രാസ് ഐ ഐ ടി വിദ്യാര്‍ഥി ഫാത്ത്വിമ ലത്തീഫിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വനിതാ ഐജിയുടെ നേതൃത്വത്തിലാകും സിബിഐ അന്വേഷണം നടക്കുകയെന്നും അമിത് ഷാ അറിയിച്ചു.
ഡെല്‍ഹിയില്‍ ഫാത്ത്വിമയുടെ പിതാവ് ലത്തീഫുമായുള്ള കൂടിക്കാഴ്ചയിലാണ് സി ബി ഐ അന്വേഷണം നടത്താമെന്ന് അമിത് ഷാ ഉറപ്പു നല്‍കിയത്.
കേരളത്തില്‍ നിന്നുള്ള എം പിമാരുടെ നേതൃത്വത്തിലാണ് ഫാത്ത്വിമയുടെ പിതാവ് കേന്ദ്ര ആഭ്യന്തര മന്ത്രിയെ സന്ദര്‍ശിച്ചത്. ലത്തീഫിന്റെ പരാതി കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പ്രധാനമന്ത്രിക്കും കൈമാറി. ഇതോടൊപ്പം 37 എം പിമാര്‍ ഒപ്പിട്ട നിവേദനവും പ്രധാനമന്ത്രിക്ക് നല്‍കി.
അതിനിടെ ഫാത്ത്വിമ ലത്തീഫിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് ലത്തീഫ് ആവര്‍ത്തിച്ചു. തൂങ്ങിമരിച്ചതിന്റെ ലക്ഷണങ്ങളൊന്നും മുറിയിലുണ്ടായിരുന്നില്ലെന്നും ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു.
മകളുടെ ആത്മഹത്യാ കുറിപ്പില്‍ പത്തുപേരുടെ പേരുകളാണുള്ളത്. ഇതില്‍ ഏഴുപേര്‍ വിദ്യാര്‍ഥികളും മൂന്നുപേര്‍ അധ്യാപകരുമാണ്. വിദ്യാര്‍ഥികളില്‍ മലയാളികളും വിദേശ ഇന്ത്യക്കാരുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അധ്യാപകരും സഹപാഠികളും മകളെ മാനസികമായി പീഡിപ്പിച്ചെന്നും ലത്തീഫ് പറഞ്ഞു. തമിഴ്‌നാട് പൊലീസിന്റെ ഭാഗത്തു നിന്നും മോശം പെരുമാറ്റമുണ്ടായി. വിവരമറിഞ്ഞെത്തിയ ബന്ധുക്കളെ മൃതദേഹം പോലും കാണാന്‍ അനുവദിച്ചില്ലെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ഫാത്ത്വിമയുടെ മരണത്തെ സംബന്ധിച്ചുള്ള അന്വേഷണത്തിന് പുറമേ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന മാനസിക പീഡനമടക്കമുള്ള കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണമാണ് നടക്കുകയെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി പറഞ്ഞു.
നിലവില്‍ തമിഴ്നാട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ഫാത്ത്വിമയുടെ പിതാവ് തൃപ്തനാണ്. എന്നാല്‍ ഇതോടൊപ്പം സിബിഐ അന്വേഷണവും നടക്കും. കേസ് സിബിഐ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും എന്‍ കെ പ്രേമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ അന്വേഷണങ്ങളോടെ ഉന്നതവിദ്യാഭ്യാസരംഗത്ത് മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രസര്‍ക്കാരിന്റെ മറുപടിയില്‍ തൃപ്തിയുണ്ടെന്ന് ഫാത്ത്വിമയുടെ പിതാവ് ലത്തീഫും പ്രതികരിച്ചു. തന്റെ മകള്‍ അവസാനത്തെ ഇരയാകണമെന്നാണ് ആഗ്രഹം. ഇനിയും രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം സംഭവങ്ങളുണ്ടാകരുത്. ഫാത്ത്വിമയുടെ മരണത്തിന് ശേഷം നീതി ലഭ്യമാക്കാന്‍ രാഷ്ട്രീയഭേദമന്യേ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Union home minister amit shah announced CBI inquiry in madras IIT student Fathima Latheef death,New Delhi, News, Trending, CBI, Probe, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.