ലോക്ക് ഡൗണ്‍ 'കാഴ്ചകള്‍': ഞാന്‍ ആഹാരമില്ലാതുറങ്ങുന്നു, നാണമില്ലേ ജാവഡേക്കര്‍; വീട്ടിലിരുന്ന് രാമായണം കാണുന്ന ചിത്രമിട്ട ജാവഡേക്കര്‍ക്ക് വിമര്‍ശനപ്പെരുമഴ

 



ന്യൂഡെല്‍ഹി: (www.kvartha.com 29.03.2020) രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പലരും വീട്ടിലിരുന്ന് ജോലിയില്ലാതെ ബുദ്ധിമുട്ടുകയാണ്. ഇതിനിടയിലാണ് പ്രശ്മത്തെ അത്രയും ലാഘവത്തോടെ കണ്ടുകൊണ്ട് പ്രകാശ് ജാവഡേക്കര്‍ രാമായണം സീരിയല്‍ വീട്ടിലിരുന്ന് കാണുന്ന ചിത്രം പുറത്തു വിട്ടത്. ശനിയാഴ്ച പുനഃസംപ്രേഷണം തുടങ്ങിയ രാമായണം സീരിയല്‍ വീട്ടിലിരുന്നു കാണുന്ന ചിത്രം ട്വിറ്ററിലിട്ടതോടെ പ്രകാശ് ജാവഡേക്കര്‍ക്ക് വിമര്‍ശനപ്പെരുമഴയാണ്.

ലോക്ക് ഡൗണ്‍ 'കാഴ്ചകള്‍': ഞാന്‍ ആഹാരമില്ലാതുറങ്ങുന്നു, നാണമില്ലേ ജാവഡേക്കര്‍; വീട്ടിലിരുന്ന് രാമായണം കാണുന്ന ചിത്രമിട്ട ജാവഡേക്കര്‍ക്ക് വിമര്‍ശനപ്പെരുമഴ

ഒട്ടേറെ ട്വിറ്റര്‍ ഉപയോക്താക്കള്‍ വിമര്‍ശിച്ചെത്തിയതോടെ ആ ചിത്രം മാറ്റി, വീട്ടിലിരുന്നു ജോലിചെയ്യുന്ന പടമിട്ട് മന്ത്രി തടിതപ്പി.

21 ദിവസത്തെ അടച്ചുപൂട്ടല്‍ക്കാലത്ത് വീട്ടിലിരുന്നു കാണാന്‍ എന്നുപറഞ്ഞാണ് 'രാമായണം', 'മഹാഭാരതം' സീരിയലുകള്‍ ദൂരദര്‍ശന്‍ വീണ്ടും കാണിച്ചുതുടങ്ങിയത്. രാവിലെ 9.41-നാണ് രാമായണം കാണുന്ന ചിത്രം മന്ത്രി ട്വീറ്റ് ചെയ്തത്. 'ഞാന്‍ രാമായണം കാണുന്നു, നിങ്ങളോ?' എന്ന കുറിപ്പും ചേര്‍ത്തു.

ലോക്ക് ഡൗണ്‍ 'കാഴ്ചകള്‍': ഞാന്‍ ആഹാരമില്ലാതുറങ്ങുന്നു, നാണമില്ലേ ജാവഡേക്കര്‍; വീട്ടിലിരുന്ന് രാമായണം കാണുന്ന ചിത്രമിട്ട ജാവഡേക്കര്‍ക്ക് വിമര്‍ശനപ്പെരുമഴ

'ഞാന്‍ ആഹാരമില്ലാതുറങ്ങുന്നു, നാണമില്ലേ ജാവഡേക്കര്‍' എന്നു തുടങ്ങി പട്ടിണിക്കാലത്ത് ഫ്രഞ്ച് ജനതയോട് അപ്പമില്ലെങ്കില്‍ കേക്കുതിന്നൂ എന്നു പറഞ്ഞ മേരി അന്റോയിനിറ്റെ രാജ്ഞിയോട് മന്ത്രിയെ ഉപമിക്കുന്ന ട്വീറ്റുകള്‍വരെയെത്തി.

ഇതോടെയാണ് അദ്ദേഹം പുതിയ ചിത്രമിട്ടത്. 'ആരെയാണ് ജാവഡേക്കര്‍ നിങ്ങള്‍ മണ്ടരാക്കുന്നത്' എന്നുപറഞ്ഞ് അതിനും വിമര്‍ശനമുണ്ടായി.

Keywords:  News, National, New Delhi, Union minister, Twitter, Social Network, Union Minister Deletes Tweet Watching Ramayana
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia