മധ്യപ്രദേശിലെ പ്രളയബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രിയെ കരിങ്കൊടി കാട്ടി, ചെളി എറിഞ്ഞു; പ്രതിഷേധം ശക്തം

 



ഭോപാല്‍: (www.kvartha.com 08.08.2021) മധ്യപ്രദേശിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രിക്ക് നേരെ പ്രതിഷേധം. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെതിരെയാണ് ശക്തമായ പ്രതിഷേധമുണ്ടായത്. ഷിയോപുര്‍ മേഖലയില്‍ നിന്നാണ് കേന്ദ്രമന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ന്നത്.

മന്ത്രിയുടെ വാഹനവ്യൂഹത്തെ പ്രതിഷേധക്കാര്‍ തടയാന്‍ ശ്രമിക്കുകയും കരിങ്കൊടി കാണിക്കുകയും ചെളി എറിയുകയും ചെയ്തു. നഗരത്തിലെ പ്രധാന മാര്‍കെറ്റ് സന്ദര്‍ശിക്കുന്നതിനിടെ തോമറിനെ തള്ളിയിടാനും രണ്ട് പേര്‍ ശ്രമിച്ചു. ഏറെപണിപ്പെട്ട് പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. മന്ത്രിയുടെ വാഹനങ്ങള്‍ക്ക് കേടുപാടുകളൊന്നും സംഭവിച്ചില്ലെന്ന് എസ്പി സമ്പത് ഉപാധ്യായ് പി ടി ഐയോട് പറഞ്ഞു. 

മധ്യപ്രദേശിലെ പ്രളയബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രിയെ കരിങ്കൊടി കാട്ടി, ചെളി എറിഞ്ഞു; പ്രതിഷേധം ശക്തം


പ്രളയം കൈകാര്യം ചെയ്യുന്നതില്‍ അധികൃതര്‍ പൂര്‍ണമായി പരാജയപ്പെട്ടെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. ഷിയോപുര്‍ മേഖലയില്‍ ആറ് പേരാണ് പ്രളയത്തില്‍ മരിച്ചത്. നിരവധി പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു. പ്രളയ മുന്നറിയിപ്പ് നല്‍കുന്നതില്‍ ജില്ലാ ഭരണകൂടം പരാജയപ്പെട്ടെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. 

ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ എട്ട് ജില്ലകളിലാണ് പ്രളയം ബാധിച്ചത്. ചിലര്‍ അഭ്യൂഹം പ്രചരിപ്പിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് തോമര്‍ പിന്നീട് പ്രതികരിച്ചു.

Keywords:  News, National, India, Bhopal, Madhya Pradesh, Union minister, Protesters, Flood, Death, Union Minister Faces Protest At Visit To Flood-Hit Area In Madhya Pradesh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia