Union Minister | നടന് പ്രകാശ് രാജ് ഇന്‍ഡ്യ വിട്ട് ഇഷ്ടമുള്ള രാജ്യത്തേക്ക് പോകണമെന്ന് കേന്ദ്ര മന്ത്രി ശോഭ കാറന്ത് ലാജെ
Aug 23, 2023, 21:34 IST
മംഗ്ലൂറു: (www.kvartha.com) ചന്ദ്രയാനുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ പരിഹാസം ചൊരിഞ്ഞ നടന് പ്രകാശ് രാജ് ഇന്‍ഡ്യ വിട്ട് അദ്ദേഹത്തിന് ഇഷ്ടമുള്ള രാജ്യത്തേക്ക് പോകണമെന്ന് കേന്ദ്ര മന്ത്രി ശോഭ കാറന്ത് ലാജെ. രാജ്യം ചന്ദ്രയാന്‍ -മൂന്ന് ബഹിരാകാശ ദൗത്യ വിജയത്തിന്റെ ആഹ്ലാദത്തില്‍ കഴിയുമ്പോള്‍ ഉടുപ്പിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉടുപ്പി-ചികമംഗ്ലൂര്‍ എംപിയായ ശോഭ. രാജ്യത്തോട് മാത്രമല്ല, ശസ്ത്രജ്ഞരോടും തികഞ്ഞ അനാദരവാണ് നടന് പ്രകടിപ്പിച്ചതെന്നും അവര്‍ പറഞ്ഞു.
അതേസമയം, ചന്ദ്രയാന്‍ 3 ദൗത്യത്തെ പരിഹസിച്ചെന്നാരോപിച്ച് നടന് പ്രകാശ് രാജിനെതിരെ കഴിഞ്ഞദിവസം പൊലീസ് കേസെടുത്തിരുന്നു. ഹൈന്ദവ സംഘടന നേതാക്കളുടെ പരാതിയില്‍ കര്‍ണാടകയിലെ ബഗല്‍കോട് ജില്ലയിലെ ബനഹട്ടി പൊലീസാണ് കേസെടുത്തത്.
സമൂഹ മാധ്യമ പ്ലാറ്റ് ഫോമായ എക്സില്‍ നടന് കഴിഞ്ഞ ദിവസമിട്ട പോസ്റ്റാണ് വിവദമായത്. 'ബ്രേകിങ് ന്യൂസ്, വിക്രം ലാന്‍ഡറിന്റെ ചന്ദ്രനില്‍നിന്നുള്ള ആദ്യ ചിത്രം' എന്ന കുറിപ്പോടെയാണ് ലുങ്കിയുടുത്ത ഒരാള്‍ ചായ അടിക്കുന്ന കാരികേചര്‍ പ്രകാശ് രാജ് പങ്കുവെച്ചത്.
ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. നടന് ഇന്‍ഡ്യയുടെ ചന്ദ്രയാന്‍ ദൗത്യത്തെയാണ് പരിഹസിക്കുന്നതെന്നായിരുന്നു പ്രധാന വിമര്‍ശനം. ചിത്രത്തില്‍ ഉദ്ദേശിച്ചത് ഐ എസ് ആര് ഒ മുന്‍ ചെയര്മാന് കെ ശിവനെയാണെന്നും അതല്ല, ചെറുപ്പത്തില്‍ ചായ വിറ്റിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണെന്നുമുള്ള ആരോപണം ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് വിശദീകരണവുമായി പ്രകാശ് രാജ് തന്നെ രംഗത്തെത്തി. ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ അമേരികന്‍ ബഹിരാകാശ സഞ്ചാരി നീല്‍ ആംസ്ട്രോങ്ങിന്റെ കാലഘട്ടത്തിലെ തമാശയെ പരാമര്‍ശിച്ചായിരുന്നു മുന്‍ ട്വീറ്റെന്നായിരുന്നു വിശദീകരണം.

Keywords: Union Minister Shobha Karant Laje wants actor Prakash Raj to leave India and go to the country of his choice, Mangalore, News, Union Minister, Shobha Karant Laje, Media, Actor Prakash Raj, Social Media, Criticized, Chandrayaan, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.