കശ്മീര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വി.കെ. സിങ് ശ്രമിച്ചു; കരസേനാ റിപോര്‍ട്ട്

 


ന്യൂഡല്‍ഹി: 2010ല്‍ ജമ്മുകശ്മീരില്‍  ഒമര്‍ അബ്ദുല്ല സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കരസേന മുന്‍ മേധാവി വി.കെ. സിങ് ശ്രമിച്ചതായി കരസേന രഹസ്യാന്വേഷണ വിഭാഗം തയാറാക്കിയ റിപോര്‍ട്ടില്‍ പറയുന്നു. കരസേനയുടെ  രഹസ്യ ഫണ്ട് ഉപയോഗിച്ചാണ് അട്ടിമറി നീക്കത്തിന് സിങ് ശ്രമിച്ചതെന്നാണ് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.  ഇതിനു വേണ്ടി  കശ്മീരിലെ കൃഷി മന്ത്രി ഗുലാം ഹസ്സന്‍ മിറിന് രഹസ്യസേവനത്തിനുള്ള കരസേനയുടെ ഫണ്ടില്‍ നിന്നും 1.19 കോടി രൂപ കൈമാറിയതായും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതുസംബന്ധിച്ച റിപോര്‍ട്ട് കരസേന പ്രതിരോധ മന്ത്രാലയത്തിന് കൈമാറി. ദേശീയ ദിനപത്രമായ ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത പുറത്തുവിട്ടത്.

കൂടാതെ ഇപ്പോഴത്തെ കരസേന മേധാവിയായ ബിക്രം സിങിനെ  കരസേനാ മേധാവിയാക്കാതിരിക്കാന്‍ വഴിവിട്ടനീക്കങ്ങള്‍ നടത്തുന്നതിനായി കശ്മീരിലെ ഒരു സന്നദ്ധ സംഘടനയ്ക്ക് രഹസ്യഫണ്ടില്‍ നിന്ന് മറ്റൊരു 2.38 കോടി രൂപയും വി.കെ. സിങ് നല്‍കിയിട്ടുണ്ടെന്നും മിലിട്ടറി ഇന്റലിജന്‍സ് റിപോര്‍ട്ടില്‍ പറയുന്നുണ്ട്.

എസ് കശ്മീര്‍ എന്ന മനുഷ്യാവകാശ സംഘടനയ്ക്കാണ് ജനറല്‍ വി.കെ സിങ് പണം നല്‍കിയത്. ഈ സംഘടന തന്നെയാണ് ബിക്രം സിങിനെ കരസേന മേധാവിയാക്കുന്നതില്‍ പ്രതിഷേധിച്ച്  കോടതിയെ സമീപിച്ചത്. കൂടാതെ വി.കെ സിങ് കരസേനാ മേധാവി ആയ അവസരത്തില്‍  സൈനിക ഉപകരണങ്ങള്‍ വാങ്ങിയതിലും വ്യാപകമായ ക്രമക്കേട് നടന്നിരുന്നുവെന്നും  റിപോര്‍ട്ടില്‍ പറയുന്നുണ്ട്.

2010 ല്‍ വി.കെ സിങ് കരസേന മേധാവിയായ അവസരത്തിലാണ്  കരസേന രഹസ്യസേവനത്തിനായി മിലിട്ടറി ഇന്റലിജന്‍സിന്റെ  കീഴില്‍ ടെക്‌നിക്കല്‍ സര്‍വീസ് ഡിവിഷന്‍ എന്ന വിഭാഗം രൂപവത്കരിച്ചത്. എന്നാല്‍ ഇതിന്റെ  പ്രവര്‍ത്തനത്തിലും വളരെയധികം ദുരൂഹതയുണ്ടെന്നാണ് പ്രതിരോധ വകുപ്പിന് കൈമാറിയ റിപോര്‍ട്ടില്‍ പറയുന്നത്.

കശ്മീര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വി.കെ. സിങ് ശ്രമിച്ചു; കരസേനാ റിപോര്‍ട്ട്ലെഫ്.ജനറല്‍ വിനോദ് ഭാട്ടിയയാണ് വി.കെ സിങിനെതിരെ അന്വേഷണം നടത്തി റിപോര്‍ട്ട്  പ്രതിരോധമന്ത്രാലയത്തിന് കൈമാറിയത്. പ്രതിരോധമന്ത്രി എ.കെ ആന്റണി പ്രധാനമന്ത്രിയുടെ ഓഫീസിന് റിപോര്‍ട്ട് കൈമാറിയിരിക്കയാണ്. ഗൗരവമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തെ കുറിച്ചുള്ള അന്വേഷണത്തിന്   സി.ബി.ഐ യെ ചുമതലപ്പെടുത്താനും പ്രതിരോധ മന്ത്രാലയം ആലോചിക്കുന്നുണ്ട്.

ജനനതീയതി തിരുത്തിയ നടപടിയെ ചൊല്ലിയുണ്ടായ വിവാദത്തിനൊടുവിലാണ് വി.കെ സിങിന് കരസേന മേധാവി സ്ഥാനം രാജിവെക്കേണ്ടിവന്നത്. ഇതിനെതിരെ വി.കെ സിങ്  കേന്ദ്ര സര്‍ക്കാരിനെതിരെ  നടത്തിയ നിയമപോരാട്ടവും വന്‍ ചര്‍ച്ചാവിഷയമായിരുന്നു.

Also Read:
ബാലകൃഷ്ണന്‍ വധക്കേസ്: മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി

Keywords:  V. K. Singh, Bikram Singh,New Delhi, Jammu, Kashmir, Report, Minister, A.K Antony, Prime Minister, Office, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia