Zonal Committees | ദേശീയ വിദ്യാഭ്യാസ നയം ഫലപ്രദമായി നടപ്പിലാക്കുന്നതിനായി 5 സോണല്‍ കമിറ്റികള്‍ യുജിസി രൂപവല്കരിച്ചു
Oct 24, 2023, 17:14 IST
ന്യൂഡെല്‍ഹി: (KVARTHA) ദേശീയ വിദ്യാഭ്യാസ നയം (National Education Policy 2020) ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള റോഡ്മാപ് വികസിപ്പിക്കുന്നതിന് സര്‍വകലാശാലകളെ സഹായിക്കുന്നതിന് അഞ്ച് സോണല്‍ കമിറ്റികള്‍ രൂപവല്‍ക്കരിച്ച് യുജിസി (University Grants Commission). വടക്ക്, വടക്കുകിഴക്കന്‍, കിഴക്ക്, പടിഞ്ഞാറന്‍, തെക്ക്, മധ്യ മേഖലകള്‍ ഇവയില്‍ ഉള്‍ക്കൊള്ളുന്നു.
മാത്രമല്ല, കേന്ദ്ര, സംസ്ഥാന, സ്വകാര്യ സര്‍വകലാശാലകളില്‍ നിന്നുള്ള വൈസ് ചാന്‍സലര്‍മാര്‍ ഇതില്‍ ഉള്‍പെടുന്നുണ്ട്. ഗുജറാതിലെ ബറോഡയിലെ മഹാരാജ് സയാജിറാവു യൂനിവേഴ്സിറ്റി ഒക്ടോബര്‍ 26ന് രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ആദ്യ സമ്മേളനം സംഘടിപ്പിക്കും.
അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ജീവനക്കാര്‍ എന്നിവരുടെ ഉന്നമനത്തിനായി സര്‍വകലാശാലകളും കോളജുകളും കോണ്‍ഫറന്‍സിന്റെ തത്സമയ സ്ട്രീമില്‍ ചേരണമെന്ന് യുജിസി അഭ്യര്‍ഥിച്ചു. എന്‍ഇപി 2020 ന്റെ കാഴ്ചപ്പാട് നിറവേറ്റുന്നതിനും ആനുകൂല്യങ്ങള്‍ വലിയൊരു വിഭാഗത്തില്‍ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിനുമാണ് സോണല്‍ കമിറ്റികള്‍ രൂപവല്‍കരിക്കാനുള്ള തീരുമാനമെടുത്തത്. നിലവിലുള്ളതും ഭാവിയിലുള്ളതുമായ ആഗോള, ദേശീയ സാഹചര്യങ്ങളില്‍ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ യുവാക്കളെ സജ്ജരാക്കുക എന്നതാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യം.
Keywords: News, National, University Body, Zonal Committese, National Education Policy, NEP, UGC, Education, University Body Sets Up Five Zonal Committees For Implementation Of National Education Policy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.