Flight Booking | അറിയാത്ത രഹസ്യങ്ങൾ: വിലക്കുറവിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം! 7 വഴികൾ ഇതാ
● വിമാനത്തിലൂടെ നിരന്തരം യാത്ര ചെയ്യുന്നവർക്ക് പതിവായി ഫ്ലൈറ്റ് ടിക്കറ്റുകൾ എടുക്കേണ്ടതായി വരും.
● ചൊവ്വ, ബുധൻ ദിവസങ്ങളാണ് ഫ്ലൈറ്റ് ടിക്കറ്റ് വാങ്ങാൻ ഏറ്റവും അനുയോജ്യം.
● സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, നമ്മളിൽ ഭൂരിഭാഗവും വെള്ളി, ശനി, അല്ലെങ്കിൽ ഞായർ ദിവസങ്ങളിൽ മാത്രമാണ് ടിക്കറ്റ് നിരക്ക് ബ്രൗസ് ചെയ്യുന്നത്.
(KVARTHA) ഒരുപാട് പേർ ഇന്ന് വിദേശത്ത് ജോലി ചെയുന്നു. ബിസിനസുകളും മറ്റും നടത്തുന്നുമുണ്ട്. അതുകൊണ്ട് തന്നെ ധാരാളം പേർ ഇന്ത്യയ്ക്ക് പുറത്തേയ്ക്ക് യാത്ര ചെയ്യാനും മറ്റും വിമാനങ്ങളെ ആശ്രയിച്ചു വരുന്നു. ചിലപ്പോൾ കൂടിയ തുകയ്ക്ക് ടിക്കറ്റ് എടുത്താവും ഇത്തരത്തിൽ യാത്ര ചെയ്യുന്നത്. വിമാനത്തിലൂടെ നിരന്തരം യാത്ര ചെയ്യുന്നവർക്ക് പതിവായി ഫ്ലൈറ്റ് ടിക്കറ്റുകൾ എടുക്കേണ്ടതായും വരും. അങ്ങനെയുള്ളവർക്ക് എങ്ങനെ വിലക്കുറവിൽ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്നതിനേക്കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധയാകർഷിക്കുന്നത്. പതിവായി ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന ഒരാൾക്ക് വില കുറച്ച് ബുക്ക് ചെയുവാനുള്ള ഏഴ് വഴികളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.
1. ചൊവ്വാഴ്ചയും ബുധനാഴ്ചയും ബുക്ക് ചെയ്യുക
ചൊവ്വ, ബുധൻ ദിവസങ്ങളാണ് ഫ്ലൈറ്റ് ടിക്കറ്റ് വാങ്ങാൻ ഏറ്റവും അനുയോജ്യം. മിക്ക എയർലൈനുകളും സാധാരണയായി ചൊവ്വാഴ്ച വൈകീട്ട് ഏഴിന് അവരുടെ ബുക്കിംഗ് സംവിധാനം സജ്ജീകരിക്കും. കാരണം, മിക്ക യാത്രക്കാർക്കും വീക്കെൻഡുകളിൽ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സമയമുണ്ടാകൂ എന്ന് എയർലൈനുകൾക്കറിയാം. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, നമ്മളിൽ ഭൂരിഭാഗവും വെള്ളി, ശനി, അല്ലെങ്കിൽ ഞായർ ദിവസങ്ങളിൽ മാത്രമാണ് ടിക്കറ്റ് നിരക്ക് ബ്രൗസ് ചെയ്യുന്നത്.
2. നേരത്തെ ബുക്ക് ചെയ്യുക, പക്ഷേ ഒരുപാട് നേരത്തെയാക്കേണ്ടതില്ല
നിങ്ങളുടെ യാത്രാ തീയതിക്ക് 21 ദിവസം മുമ്പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യണം. മിക്ക എയർലൈനുകളും കഴിയുന്നത്ര ടിക്കറ്റ് വിൽപ്പന നടത്തുവാൻ അവരുടെ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ വളരെ കുറഞ്ഞ വിലക്കുള്ള ടിക്കറ്റുകൾക്ക് സിസ്റ്റത്തിൽ ഒരു നിശ്ചിത ക്വാട്ടയുണ്ട്. ഉദാഹരണത്തിന്, സിസ്റ്റത്തിൽ, ക്വാലാലംപൂരിൽ നിന്ന് ലണ്ടനിലേക്കുള്ള ഫ്ലൈറ്റുകൾക്ക്, ആദ്യത്തെ 20 യാത്രക്കാർക്ക് മാത്രമേ ഏറ്റവും കുറഞ്ഞ നിരക്ക് ലഭിക്കൂ. അടുത്ത 200 യാത്രക്കാർക്ക് ഇടത്തരം വില ലഭിക്കും, ബാക്കിയുള്ളവർക്ക് കൂടുതൽ ചെലവേറിയതായിരിക്കാം. ചുരുക്കത്തിൽ, ക്വാലാലംപൂരിൽ നിന്ന് ലണ്ടനിലേക്ക് പറക്കുമ്പോൾ എയർലൈൻ അവർക്ക് ആവശ്യമുള്ള മാർജിൻ അടിസ്ഥാനമാക്കി ടിക്കറ്റ് നിരക്ക് നിശ്ചയിക്കും.
3. അനുയോജ്യമായ ഫ്ലൈയിംഗ് ദിനങ്ങൾ
ചൊവ്വാഴ്ചയോ ബുധനാഴ്ചയോ വിമാനയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുക. മിക്ക എയർലൈനുകളും ഈ രണ്ട് ദിവസങ്ങളെ ബുക്കിംഗ് സംവിധാനങ്ങൾക്കായി 'തിരക്കില്ലാത്ത ദിവസങ്ങൾ' ആയി കരുതുന്നു ബുക്കിംഗ് സംവിധാനവും വിമാനത്താവളങ്ങളും വളരെ തിരക്കിലാകുന്ന വെള്ളി, ഞായർ ദിവസങ്ങളെ അപേക്ഷിച്ച് ഈ രണ്ട് ദിവസങ്ങളിൽ എയർപോർട്ടുകളിൽ തിരക്ക് കുറവാണ്.
4. അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള 'മികച്ച ഡീൽ' തിരയുക
മിക്ക എയർലൈനുകളും അന്താരാഷ്ട്ര ഫ്ലൈറ്റുകൾക്ക് ഏകദേശം 11 മുതൽ 12 ആഴ്ച വരെ 'മികച്ച ഡീൽ' വാഗ്ദാനം ചെയ്യും. അതിനാൽ, ഈ കാലയളവിൽ നിങ്ങൾ പതിവായി ടിക്കറ്റ് നിരക്ക് പരിശോധിക്കേണ്ടതുണ്ട്.
5. ചെറിയ വിമാനത്താവളങ്ങളിൽ ഇറങ്ങാൻ തിരഞ്ഞെടുക്കുക
ആ ലക്ഷ്യസ്ഥാനത്തേക്കുള്ള 'പ്രധാന വിമാനത്താവളം' അല്ലാത്ത അടുത്ത് തന്നെ മറ്റൊരു ചെറിയ വിമാനത്താവളത്തിൽ ഇറങ്ങുന്നത് നിങ്ങൾക്ക് പരീക്ഷിക്കാം. ഉദാഹരണത്തിന്, നിങ്ങൾക്ക് ലണ്ടനിലേക്ക് പോകണമെങ്കിൽ, പലരും സാധാരണയായി ഹീത്രൂവിൽ ഇറങ്ങാൻ തിരഞ്ഞെടുക്കും. അടുത്ത തവണ, ഹീത്രൂവിൽ ഇറങ്ങരുത്, എന്നാൽ മാഞ്ചസ്റ്ററിലെ വിമാനത്താവളം പോലെയുള്ള ഹീത്രൂവിനടുത്തുള്ള ഒരു 'ചെറിയ' വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുക. തുടർന്ന്, മാഞ്ചസ്റ്ററിൽ നിന്ന് ലണ്ടനിലേക്ക് ട്രെയിനിൽ പോകാം. ഈ രീതി പരീക്ഷിക്കുക.
6. 'കുക്കികൾ' മായ്‌ക്കുക
പലർക്കും ഇത് അറിയില്ല. നിങ്ങൾ 30 ദിവസം മുമ്പ് എയർലൈനിന്റെ വെബ്‌സൈറ്റ് സന്ദർശിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ ലാപ്‌ടോപ്പ്, സ്‌മാർട്ട്‌ഫോൺ, പിസി എന്നിവയിലെ കുക്കികൾ ഡിലീറ്റ് ചെയ്യുക കാരണം, ഈ കുക്കികളിലൂടെ, നിങ്ങൾ അവരുടെ വെബ്‌സൈറ്റ് ആവർത്തിച്ച് സന്ദർശിച്ചിട്ടുണ്ടെന്ന് എയർലൈനിൻ്റെ ബുക്കിംഗ് സിസ്റ്റം അനുമാനിക്കും. അതിനാൽ, നിങ്ങൾ വെബ്സൈറ്റ് ഒന്നിലധികം തവണ സന്ദർശിച്ചാലും ബുക്കിംഗ് സംവിധാനം ഒരേ വില നിശ്ചയിക്കും. ചിലപ്പോൾ വില കൂടുകയും ചെയ്തേക്കാം! അതിനാൽ, നിങ്ങളുടെ ഇന്റർനെറ്റ് ബ്രൗസറിൽ കുക്കികൾ ക്ലിയർ ചെയ്യുക.
7. വിലകൾ താരതമ്യം ചെയ്യുക
മറ്റ് വെബ്‌സൈറ്റുകളിൽ ടിക്കറ്റ് നിരക്കുകൾ ഗൂഗിൾ ചെയ്ത് താരതമ്യം ചെയ്യുക. ഒരു വെബ്സൈറ്റിൽ മാത്രം നോക്കാതിരിക്കുക. കാരണം ചിലപ്പോൾ ഒരേ എയർലൈനിൽ നിന്ന് കുറഞ്ഞ ടിക്കറ്റ് നിരക്കുകൾ പല വെബ്സൈറ്റിൽ കാണാം.
നിരന്തരം ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നവർക്ക് ഇത് ഉപകാരപ്പെടും. അതിനാൽ തന്നെ ഈ ലേഖനം മറ്റുള്ളവരിലേയ്ക്കും പങ്കിട്ട് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ലാഭകരമാക്കുന്നതിന് സഹായിക്കുക. കൂടുതൽ പേർക്ക് ഈ അറിവ് ഉപകരിക്കപ്പെടട്ടെ.
#FlightBooking, #TravelTips, #CheapFlights, #AirlineTickets, #TravelHacks, #BudgetTravel