യുപി നിയമസഭ തിരഞ്ഞെടുപ്പിൽ സമാജ് വാദി പാർടിയുമായി സഖ്യമില്ല: എ ഐ എം ഐ എം
Jul 25, 2021, 19:35 IST
വരുന്ന തിരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടി അധികാരത്തിലെത്തിയാൽ അഖിലേഷ് യാദവ് ഒരു മുസ്ലിം നേതാവിനെ ഉപമുഖ്യമന്ത്രിയാക്കിയാൽ സർക്കാരിന് എ ഐ എം ഐ എം പിന്തുണ നൽകുമെന്നായിരുന്നു വാർത്ത. എന്നാൽ പാർടിയോ ഞാനോ പാർട്ടി ചീഫ് അസദുദ്ദീൻ ഒവൈസിയോ ഒരിക്കലും ഇങ്ങനെ പറഞ്ഞിട്ടില്ലെന്ന് ശൗകത് അലി വ്യക്തമാക്കി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുസ്ലീങ്ങളുടെ 20 ശതമാനം വോട് നേടിയാണ് സമാജ് വാദി പാർടി അധികാരത്തിലെത്തിയത്. എന്നാൽ അവർ ഒരു മുസ്ലിമിനെ ഉപമുഖ്യമന്ത്രി ആക്കിയില്ലെന്നാണ് പറഞ്ഞത്- ശൗകത് അലി പറഞ്ഞു. അഖിലേഷ് യാദവ് ഒരു മുസ്ലിമിനെ ഉപമുഖ്യമന്ത്രിയാക്കാൻ സമ്മതിച്ചാൽ സമാജ് വാദി പാർടിയുമായി സഖ്യമുണ്ടാക്കാൻ എ ഐ എം ഐ എം തയ്യാറാകുമെന്ന് അസദുദ്ദീൻ ഒവൈസി പറഞ്ഞതായി മാധ്യമങ്ങൾ ശനിയാഴ്ച റിപോർട് ചെയ്തിരുന്നു. അടുത്ത വർഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ 100 സീറ്റിൽ മത്സരിക്കുമെന്ന് പാർടി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ 110 സീറ്റുകളാണ് യുപിയിലുള്ളത്. വോടർമാരിൽ 30 മുതൽ 39 ശതമാനം വരെ മുസ്ലിങ്ങളാണ്. ഇതിൽ തന്നെ 44 മണ്ഡലങ്ങളിൽ മുസ്ലിം വോടർമാർ 40 മുതൽ 49 ശതമാനം വരെയാണ്. പതിനൊന്ന് മണ്ഡലങ്ങളിലാകട്ടെ ഇത് 50 മുതൽ 65 ശതമാനം വരെയാണ്.
SUMMARY: The Hyderabad MP had earlier announced that AIMIM will contest 100 seats in Uttar Pradesh polls scheduled early next year.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.