ഉത്തർപ്രദേശ് മാതൃകാ സംസ്ഥാനമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ യോഗി ആദിത്യനാഥ്

 


ലക്നൗ: (www.kvartha.com 15.08.2021) മോദി സർകാർ പുതിയ ഇൻഡ്യയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്രമസമാധാന പാലനത്തിന്റെ കാര്യത്തിൽ മാതൃകാ സംസ്ഥാനമായി ഉത്തർപ്രദേശ് മാറിയെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ അദ്ദേഹം അവകാശപ്പെട്ടു.

സമ്പത് വ്യവസ്ഥയിൽ രാജ്യത്ത് ആറാമതായിരുന്ന ഉത്തർപ്രദേശ് ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. കലാപത്തിന്റെയും അരാജകത്വത്തിന്റെയും ഭൂമിയെന്ന ആക്ഷേപം ഇപ്പോൾ ഇല്ല. തന്റെ ഭരണകാലത്ത് സംസ്ഥാനത്ത് നാല് ലക്ഷം കോടി രൂപയുടെ നിക്ഷേപം വന്നു. സംസ്ഥാനത്ത് വർഗീയ കലാപങ്ങളൊന്നും റിപോർട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശ് മാതൃകാ സംസ്ഥാനമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ യോഗി ആദിത്യനാഥ്


സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന 'ബിമാരു' സംസ്ഥാനമെന്ന വിളിപ്പേരിൽ നിന്ന് ഉത്തർപ്രദേശിന് മോചനം ലഭിച്ചു. രാജ്യത്തോടുള്ള പൗരന്മാരുടെ കടമ പ്രധാനമാണ്. മോദി സർകാരാണ് പുതിയ ഇൻഡ്യയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചതെന്നും യോഗി പറഞ്ഞു.

Keywords:  News, India, National, Yogi Adityanath, BJP, State, Uttar Pradesh, Chief Minister, UP, Independence-Day-2021, UP attracted investment worth Rs 4 lakh crore; now a role model for law and order: CM Yogi Adityanath.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia