Patient Died | ബിജെപി നേതാവ് നടുറോഡില്‍ വാഹനം നിര്‍ത്തി പോയതോടെ ആംബുലന്‍സിന് വഴിമുടങ്ങി; അരമണിക്കൂറോളം കാത്തുകിടന്ന രോഗി ചികിത്സ കിട്ടാതെ മരിച്ചു; വൈറലായി വീഡിയോ

 




ലക്‌നൗ: (www.kvartha.com) ബിജെപി നേതാവ് നടുറോഡില്‍ വാഹനം നിര്‍ത്തി സ്ഥലം വിട്ടതോടെ ആംബുലന്‍സിന് വഴിമുടങ്ങി. തുടര്‍ന്ന് നടുറോഡില് കാത്തുകിടന്ന രോഗി ചികിത്സ കിട്ടാതെ മരിച്ചു. ഹൃദയാഘാതമുണ്ടായ സുരേഷ് ചന്ദ്ര എന്ന രോഗിയാണ് അരമണിക്കൂറോളം നടുറോഡില്‍ കിടക്കേണ്ടിവന്നതിനെ തുടര്‍ന്ന് മരിച്ചത്. 

ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയിലാണ് ദാരുണ സംഭവം. ബിജെപി നേതാവ് ഉമേഷ് മിശ്രയാണ് വാഹനം പാര്‍ക് ചെയ്ത് സ്ഥലം വിട്ടത്. ഇയാള്‍ക്കെതിരെ ബന്ധുക്കള്‍ രംഗത്തുവന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ശനിയാഴ്ചയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് സുരേഷ് ചന്ദ്ര എന്നയാളെ വിദഗ്ധ ചികിത്സയ്ക്കായി ലഖ്നൗവിലെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആംബുലന്‍സ് പോകും വഴിയില്‍ ഉമേഷ് മിശ്രയുടെ കാര്‍ കിടക്കുകയായിരുന്നു. റോഡില്‍ ഉമേഷ് മിശ്ര പാര്‍ക് ചെയ്ത് പോയതിനാല്‍ ആംബുലന്‍സിന്റെ വഴിമുടങ്ങി. ഇതിനിടെ രോഗി മരിച്ചു. 

Patient Died | ബിജെപി നേതാവ് നടുറോഡില്‍ വാഹനം നിര്‍ത്തി പോയതോടെ ആംബുലന്‍സിന് വഴിമുടങ്ങി; അരമണിക്കൂറോളം കാത്തുകിടന്ന രോഗി ചികിത്സ കിട്ടാതെ മരിച്ചു; വൈറലായി വീഡിയോ


അരമണിക്കൂറോളം കഴിഞ്ഞ് ബിജെപി നേതാവ് കാറിനടുത്ത് എത്തിയപ്പോള്‍ ഇയാളും പ്രദേശത്തുള്ളവരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. മരിച്ചയാളുടെ ഭാര്യാസഹോദരനെ ഉമേഷ് മിശ്ര അധിക്ഷേപിക്കുന്നതും പൊലീസ് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും നാട്ടുകാര്‍ തന്നെ പകര്‍ത്തിയ വീഡിയോയിലുണ്ട്. തുടര്‍ന്ന് ബിജെപി നേതാവ് ഇവിടെ നിന്ന് സ്ഥലം വിടുകയും ചെയ്തു. ഈസമയം, പൊലീസുകാര്‍ സ്ഥലത്തുണ്ടെങ്കിലും ഇടപെടാന്‍ തയ്യാറാവുന്നില്ല.

Keywords:  News, National, Local-News, Lucknow, Ambulance, BJP, Death, UP BJP Leader's Car Blocks Ambulance, Died Patient
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia