തൊഴില്‍മന്ത്രി സ്വാമി പ്രസാദ് മൗര്യക്കൊപ്പം ബിജെപിയില്‍നിന്ന് രാജിവച്ചതിന് പിന്നാലെ എംഎല്‍എ വിനയ് ശക്യയെ കാണാനില്ലെന്ന് മകളുടെ പരാതി

 



ന്യൂഡെല്‍ഹി: (www.kvartha.com 12.01.2022) പിതാവ് എംഎല്‍എ വിനയ് ശക്യയെ കാണാനില്ലെന്ന് മകള്‍ റിയ ശക്യയുടെ പരാതി. തൊഴില്‍മന്ത്രി സ്വാമി പ്രസാദ് മൗര്യക്കൊപ്പം ബിജെപിയില്‍നിന്ന് രാജിവച്ചതിന് പിന്നാലെയാണ് പിതാവിനെ കാണാതായതെന്നാണ് റിയ ശക്യയുടെ ആരോപണം. 

പിതാവിനെ അമ്മാവനും പിതൃമാതാവും ചേര്‍ന്ന് ഔറയില്‍ നിന്ന് ലക്‌നൗവിലെ അജ്ഞാതമായ മറ്റൊരിടത്തേക്ക് മാറ്റിയതായി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് റിയ ആരോപിച്ചത്. 
റിയയുടെ വീഡിയോ ഉടനെ വൈറലാവുകയും ചെയ്തു.

തൊഴില്‍മന്ത്രി സ്വാമി പ്രസാദ് മൗര്യക്കൊപ്പം ബിജെപിയില്‍നിന്ന് രാജിവച്ചതിന് പിന്നാലെ എംഎല്‍എ വിനയ് ശക്യയെ കാണാനില്ലെന്ന് മകളുടെ പരാതി


ബിജെപിയില്‍നിന്ന് രാജിവച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ അമ്മാവന്‍ ദേവേഷ് ശക്യയും പിതൃ മാതാവും ചേര്‍ന്ന് അദ്ദേഹത്തെ മറ്റൊരിടത്തേക്ക് മാറ്റി, പിതാവ് എവിടെയാണെന്ന് അറിയില്ലെന്നും കണ്ടെത്താന്‍ യുപി സര്‍കാര്‍ സഹായിക്കണമെന്നുമാണ് റിയ ശക്യയുടെ അഭ്യര്‍ഥന. 

എന്നാല്‍, എംഎല്‍എ വീട്ടില്‍ സുരക്ഷിതമായുണ്ടെന്നാണ് പൊലീസ് പ്രതികരിച്ചത്.

Keywords:  News, National, India, New Delhi, MLA, BJP, Politics, Daughter, Complaint, Father, Missing, Police, UP: BJP MLA Vinay Shakya ‘goes missing’, daughter claims father kidnapped amid reports of him joining SP
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia