വിവാഹചടങ്ങിനിടെ ഹൃദയാഘാതം മൂലം വധു മരണപ്പെട്ടു: വധുവിന്റെ അനിയത്തിയെ വിവാഹം ചെയ്ത് വരൻ
May 31, 2021, 14:40 IST
ന്യൂഡെൽഹി: (www.kvartha.com 31.05.2021) വിവാഹ ചടങ്ങിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടപ്പോള്‍ വധുവിന്‍റെ സഹോദരിയെ വിവാഹം കഴിച്ച് വരന്‍. ഉത്തര്‍പ്രദേശിലെ ഇത്വ ജില്ലയിലെ സംസപൂരിലാണ് സംഭവം നടന്നത്. നോജ് കുമാർ വിവാഹം കഴിക്കാൻ തീരുമാനിച്ചത് സുരഭി എന്ന പെണ്‍കുട്ടിയെയാണ്. വിവാഹ ചടങ്ങിനിടെ അഗ്നിയെ വലംവയ്ക്കുമ്പോഴാണ് വധുവായ സുരഭി കുഴഞ്ഞുവീണത്.
പെട്ടെന്ന് തന്നെ ഡോക്ടറെ വിളിച്ചു വരുത്തുകയും പരിശോധനയിൽ പെൺകുട്ടി മരിച്ചുവെന്ന് ഡോക്ടർ കണ്ടെത്തുകയും ചെയ്തു. ഗുരുതരമായ ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് സുരഭിയുടെ മരണമെന്നാണ് റിപോർട്. മരണത്തെ തുടർന്ന് വിവാഹചടങ്ങുകൾ നിർത്തി വയ്ക്കുകയും ചെയ്തു. എന്നാൽ അതിനിടയിലാണ് ഒരാൾ സുരഭിയുടെ ഇളയ സഹോദരി നിഷയെക്കൊണ്ട് മനോജ് കുമാറുമായി വിവാഹം നടത്താമെന്ന് തീരുമാനിച്ചത്. ഇരുകുടുംബത്തിനും ഇതിൽ സമ്മതമാവുകയും വിവാഹം നടക്കുകയും ചെയ്തു.
സുരഭിയുടെ മൃതദേഹം മറ്റൊരു മുറിയില്‍ സൂക്ഷിച്ച ശേഷമാണ് വിവാഹ ചടങ്ങ് നടത്തിയത്. തുടര്‍ന്ന് വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം സുരഭിയുടെ അന്ത്യകര്‍മങ്ങള്‍ നടത്തുകയും ചെയ്തു.
Keywords: News, New Delhi, India, National, Bride, Death, Marriage, Grooms, Wedding, Uttar Pradesh, UP Bride Dies of Heart Attack During Wedding, Groom Marries Her Sister.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.