പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനിക യൂനിഫോം ധരിച്ചത് ശിക്ഷാര്‍ഹമായ കുറ്റമെന്ന് കോടതി; നോടീസ് അയച്ചു

 


ലക്‌നൗ: (www.kvartha.com 03.02.2022) കഴിഞ്ഞ വര്‍ഷം കശ്മീര്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്‍ഡ്യന്‍ ആര്‍മി യൂനിഫോം ധരിച്ചതിനെതിരെ ഉത്തര്‍പ്രദേശിലെ ജില്ലാ കോടതി അദ്ദേഹത്തിന്റെ ഓഫീസിന് നോടീസ് അയച്ചു. ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ 140-ാം വകുപ്പ് പ്രകാരം സൈനികനോ, നാവികനോ, വ്യോമസേനയോ ഉപയോഗിക്കുന്ന വസ്ത്രം ധരിക്കുകയോ സൈനകരുടെ ടോകെൻ ഉപയോഗിക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് പ്രയാഗ്രാജ് കോടതിയില്‍ സമര്‍പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് നോടീസ് അയച്ചത്.
                                
പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനിക യൂനിഫോം ധരിച്ചത് ശിക്ഷാര്‍ഹമായ കുറ്റമെന്ന് കോടതി; നോടീസ് അയച്ചു

ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 156(3) വകുപ്പ് പ്രകാരം അപേക്ഷ സമര്‍പിച്ച അഭിഭാഷകന്‍ രാകേഷ് നാഥ് പാണ്ഡെയുടെ വാദം കേള്‍ക്കാന്‍ ജില്ലാ ജഡ്ജി നളിന്‍ കുമാര്‍ ശ്രീവാസ്തവയാണ് നോടീസ് അയച്ചത്. സംഭവം നടന്നത് കോടതിയുടെ പരിധിയിലല്ലെന്നും അധികാരപരിധിയുള്ള മജിസ്ട്രേറ്റിന് വിഷയം കേള്‍ക്കാമെന്നും പറഞ്ഞ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഹരേന്ദ്ര നാഥ് ആദ്യം വ്യക്തമാക്കിയിരുന്നു. ഉത്തരവിനെ ചോദ്യം ചെയ്ത പാണ്ഡെ ജില്ലാ ജഡ്ജിയെ സമീപിക്കുകയായിരുന്നു. അദ്ദേഹമാണ് പിഎംഒയ്ക്ക് നോടീസ് അയച്ചത്. കേസ് ഇനി മാര്‍ച് രണ്ടിന് കോടതി പരിഗണിക്കും.

കഴിഞ്ഞ വര്‍ഷം ജമ്മു കശ്മീരിലെ നൗഷേര സെക്ടറില്‍ സൈനികര്‍ക്കൊപ്പം പ്രധാനമന്ത്രി മോദി ദീപാവലി ആഘോഷിച്ചിരുന്നു. നൗഷേരയില്‍ ദീപാവലിയോടനുബന്ധിച്ച് സൈനികരെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, തദ്ദേശീയരുടെ കഴിവുകള്‍ വര്‍ധിപ്പിക്കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ എടുത്തുപറയുകയും കണക്ടിവിറ്റിയും സൈനിക വിന്യാസവും വര്‍ധിപ്പിക്കുന്നതിനായി അതിര്‍ത്തിയില്‍ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
.
സര്‍ജികല്‍ സ്ട്രൈകിലെ സൈനികരുടെ പ്രയത്നങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി, ജമ്മു കശ്മീരില്‍ തീവ്രവാദം വ്യാപിപ്പിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും എന്നാല്‍ അവര്‍ക്ക് തക്ക മറുപടിയാണ് നല്‍കിയതെന്നും പറഞ്ഞിരുന്നു.


Keywords:  News, National, Uttar Pradesh, Top-Headlines, Narendra Modi, Court Order, Army, Controversy, Jammu, Kashmir,  Army Uniform, UP court issues notice to PMO on PM Modi wearing Indian Army uniform.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia