Dead | തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റ 8 വയസുകാരി ചികിത്സ കിട്ടാതെ മരിച്ചു; വാക്‌സിനെടുക്കാന്‍ വൈകിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടര്‍മാര്‍
Oct 24, 2023, 16:02 IST
ലക് നൗ: (KVARTHA) തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റ എട്ടുവയസുകാരി ചികിത്സ കിട്ടാതെ മരിച്ചു. ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. വീട്ടുകാരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
സമീപത്തെ പലചരക്ക് കടയിലേക്ക് പോകുമ്പോഴായിരുന്നു പെണ്‍കുട്ടിയെ നായ്ക്കള്‍ ആക്രമിച്ചത്. വീട്ടില്‍ തിരിച്ചെത്തിയ ശേഷം മാതാപിതാക്കളെ കുട്ടി ഇക്കാര്യം അറിയിച്ചിരുന്നുവെങ്കിലും പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനോ വേണ്ട മുന്‍കരുതലുകളെടുക്കാനോ തയാറായിരുന്നില്ലെന്ന ആരോപണമാണ് ഉയരുന്നത്.

നായ, പൂച്ച, കുരങ്ങ് എന്നിവയുടെ കടിയേറ്റാല്‍, ഉടന്‍ തന്നെ ആന്റി റാബിസ് വാക്‌സിന്‍ നല്‍കേണ്ടത് പ്രധാനമാണെന്ന് ബാഹ് സി എച് സി സൂപ്രണ്ട് ഡോ. ജിതേന്ദ്ര കുമാര്‍ പറഞ്ഞു.
Keywords: UP Dog Attack: 8-Year-Old Girl Dies Due To Lack Of Treatment After Being Bitten By Stray Dogs In Agra, UP, News, UP Dog Attack, Girl Dead, Hospital, Treatment, Parents, Vaccine, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.