Loan Apps | കടം വാങ്ങിയ പണം തിരികെ അടച്ചില്ലെങ്കില്‍ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രം പ്രദര്‍ശിപ്പിക്കല്‍, ഭീഷണി; ഇതുവരെ തട്ടിയെടുത്തത് 500 കോടി; ഒടുവില്‍ ഉപഭോക്താക്കളെ കിടുകിടാ വിറപ്പിച്ച ലോണ്‍ ആപ് സംഘത്തിലെ 22 പേരെ വലവീശി പിടിച്ച് പൊലീസ്

 


ന്യൂഡെല്‍ഹി: (www.kvartha.com) കടം വാങ്ങിയ പണം തിരികെ അടച്ചില്ലെങ്കില്‍ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രം പ്രദര്‍ശിപ്പിക്കല്‍, നിരന്തരമായി ഭീഷണിപ്പെടുത്തല്‍ തുടങ്ങി ആളുകളെ ആത്മഹത്യയിലേക്ക് വരെ എത്തിക്കുന്ന ലോണ്‍ ആപ് സംഘത്തിലെ 22 പേരെ വലവീശി പിടിച്ച് ഡെല്‍ഹി പൊലീസ്.

Loan Apps | കടം വാങ്ങിയ പണം തിരികെ അടച്ചില്ലെങ്കില്‍ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രം പ്രദര്‍ശിപ്പിക്കല്‍, ഭീഷണി; ഇതുവരെ തട്ടിയെടുത്തത് 500 കോടി; ഒടുവില്‍ ഉപഭോക്താക്കളെ കിടുകിടാ വിറപ്പിച്ച ലോണ്‍ ആപ് സംഘത്തിലെ 22 പേരെ വലവീശി പിടിച്ച് പൊലീസ്

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ ഏറെ ചര്‍ച ചെയ്യപ്പെട്ടിരുന്ന വിഷയമാണ് ലോണ്‍ ആപ്. 500 കോടിരൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് മാസമായി നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിനൊടുവിലാണ് സംഘത്തില്‍പെട്ട 22 പേരെ ഡെല്‍ഹി പൊലീസ് പിടികൂടിയിരിക്കുന്നത്.

പിടിയിലായവരെല്ലാം ഇന്‍ഡ്യക്കാരാണെങ്കിലും ആപുകളെ നിയന്ത്രിക്കുന്നത് ഇവരല്ല, മറിച്ച് ചൈനീസ് സംഘങ്ങളാണെന്നും അവരുടെ തൊഴിലാളികളാണ് തങ്ങളെന്നുമാണ് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പിടിയിലായവര്‍ നല്‍കിയിരിക്കുന്ന മൊഴി.

നൂറിലധികം ലോണ്‍ ആപുകള്‍ നിയന്ത്രിക്കുന്നവരാണ് പിടിയിലായതെന്നും ഇവയില്‍ കാഷ് പോര്‍ട്, റുപി വേ, ലോണ്‍ ക്യൂബ്, വൗ റുപി, ജയന്റ് വാലറ്റ്, ഹായ് റുപി, വാലറ്റ്് വിന്‍, ഫിഷ് ഹബ്, യേകാഷ്, ഐയാം ലോണ്‍, ഗ്രൗട്രീ, മാജിക് ബാലന്‍സ്, ഫോര്‍ച്യൂണ്‍ട്രീ, സൂപര്‍കോയിന്‍, റെഡ് മാജിക് എന്നീ ആപുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 51 മൊബൈല്‍ ഫോണ്‍, 25 ഹാര്‍ഡ് ഡിസ്‌ക്, ഒമ്പത് ലാപ്ടോപുകള്‍, 19 ഡബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍, മൂന്ന് കാറുകള്‍ നാല് ലക്ഷം രൂപ എന്നിവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഹവാല, ക്രിപ്റ്റോ കറന്‍സി വഴിയാണ് സംഘം പണം തട്ടിയെടുക്കുന്നതെന്ന് പൊലീസ് അറിയിച്ചു. കേരളത്തിലടക്കം നിരവധി പേരാണ് ലോണ്‍ ആപുകാരുടെ തട്ടിപ്പിന് ഇരയായത്. ഇതിനെതിരെ വലിയ രീതിയില്‍ പരാതികളും ഉയര്‍ന്നിരുന്നു.

ഡെല്‍ഹി പൊലീസിന്റെ ദ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപറേഷന്‍(EFSO) വിഭാഗമാണ് സംഘത്തിനെതിരെ ലഭിച്ച നൂറോളം പരാതികളില്‍ അന്വേഷണം നടത്തിയത്. ലോണ്‍ ആപുകാര്‍ ചോര്‍ത്തിയെടുക്കുന്ന വ്യക്തികളുടെ വിവരങ്ങള്‍ ചൈനീസ് ആസ്ഥാനമായ സര്‍വറുകളിലേക്കാണ് പോവുന്നതെന്ന് പൊലീസ് അറിയിച്ചു. അവിടെ നിന്നാണ് ആപുകളുടെ പൂര്‍ണ നിയന്ത്രണം.

വിവിധ വ്യാജ നമ്പറുകളില്‍ നിന്നാണ് ആപ് ഉപഭോക്താക്കള്‍ക്ക് ഫോണ്‍ വിളികള്‍ വരുന്നത്. പിന്നീട് സ്വിച് ഓഫ് ആവുകയും ചെയ്യും. അതുകൊണ്ടു തന്നെ ഫോണ്‍ നമ്പറിനെ ഫോളോ ചെയ്ത് അന്വേഷണം നടത്തുന്നതില്‍ പൊലീസിന് പലപ്പോഴും തിരിച്ചടിയും നേരിടേണ്ടിയും വന്നിരുന്നു.

സംഘത്തിന്റെ പ്രവര്‍ത്തനരീതി:

ആപുകള്‍ വഴിയാണ് മറ്റ് തെളിവുകളൊന്നും ആവശ്യപ്പെടാതെ സംഘം പണം കടം നല്‍കുന്നത്. ആപുകള്‍ ഫോണിലേക്ക് ഡൗണ്‍ലോടാകുമ്പോള്‍ നല്‍കുന്ന കണ്‍സന്റ് വഴി വ്യക്തികളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കും.

പണം അടക്കുന്നത് ഒരു തവണ തെറ്റിയാല്‍ പോലും ചോര്‍ത്തിയെടുത്ത ഫോണിലെ വിവരങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ഫോണിലുള്ള നമ്പറുകളിലേക്ക് വ്യക്തിയുടെ മോര്‍ഫ് ചെയ്ത അശ്ലീല ദൃശ്യങ്ങളടക്കം അയച്ച് പ്രചരിപ്പിക്കുന്നു. കേരളത്തിലടക്കം നിരവധി പേരാണ് ആപ് കെണിയില്‍ പെട്ട് ആത്മഹത്യ ചെയ്തത്.

Keywords: UP Gang Used 100 Loan Apps To Extort ₹ 500 Crore, Sent Users' Details To China, New Delhi, News, Trapped, Threatened, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia