തലയ്ക്ക് ഒന്നേകാൽ ലക്ഷം രൂപ വിലയിട്ട കുറ്റവാളി തീഹാർ ജയിലിൽ കൊല്ലപ്പെട്ടു

 


ഡെൽഹി: (www.kvartha.com 05.08.2021) കുപ്രസിദ്ധ കുറ്റവാളി  തീഹാർ ജയിലിൽ കൊല്ലപ്പെട്ടു. യുപിയിലെ ബഗ്പത് സ്വദേശിയായ അൻകിത് ഗുജർ (29) ആണ് കൊല്ലപ്പെട്ടത്. ജയിലിനുള്ളിൽ ഉണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലിലാണ് ഗുജർ കൊല്ലപ്പെട്ടതെന്നാണ് പ്രാഥമീക അന്വേഷണത്തിൽ കണ്ടെത്തിയത്. ഗുജറിനെ തല്ലിക്കൊല്ലുകയായിരുന്നു. സംഘർഷത്തിൽ ഗുർപ്രീത്, ഗുർജീത് എന്നീ തടവ് പുള്ളികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ദീൻ ദയാൽ ഉപാദ്ധ്യായ ആശുപത്രിയിലേയ്ക്ക് മാറ്റി. 

തലയ്ക്ക് ഒന്നേകാൽ ലക്ഷം രൂപ വിലയിട്ട കുറ്റവാളി തീഹാർ ജയിലിൽ കൊല്ലപ്പെട്ടു

എട്ട് കൊലപാതക കേസുകളിൽ പ്രതിയാണ് ഗുജർ. 2019 ലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് ഇയാൾ ജയിലിൽ ആയത്. പ്രാദേശിക തിരഞ്ഞെടുപ്പിനിടയിൽ വിജയ് പണ്ഡിറ്റ് എന്നയാളെ കൊലപ്പെടുത്തിയ കേസായിരുന്നു ഇത്. ഏതാണ്ട് ഇരുപത്തി രണ്ടോളം ഭീഷണി കേസുകളും തട്ടിപ്പ് കേസുകളും ഗുജറിനെതിരെയുണ്ട്. 

അതേസമയം ജയിൽ ഉദ്യോഗസ്ഥർക്ക് സുരക്ഷ പണം നൽകാത്തതിന് ജയിൽ അധികൃതർ തന്നെ മകനെ കൊലപ്പെടുത്തിയതാണെന്ന് ഗുജറിന്റെ പിതാവ് ആരോപിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി തീഹാർ ജയിൽ ഡിജി സന്ദീപ് ഗോയൽ അറിയിച്ചു. 

SUMMARY: Gujjar, who was in Tihar in connection with a 2019 case, was wanted in eight murder cases by the UP Police. He was also accused of killing one Vijay Pandit during the local elections.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia