Twin Sisters | സഹോദരി സഹോദരിയെ പരാജയപ്പെടുത്തി! യുപി 12-ാം ക്ലാസ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തിന് പുതിയ അവകാശി; പുനർമൂല്യ നിർണയത്തിൽ സംഭവിച്ച അത്ഭുതം ഇങ്ങനെ

 



ലക്‌നൗ: (www.kvartha.com) 12-ാം ക്ലാസ് ഉത്തർപ്രദേശ് ബോർഡ് പരീക്ഷയിൽ ഫത്തേപൂർ ജില്ലയിലെ ദിവ്യ, ഹിന്ദി പേപറിന്റെ പുനർമൂല്യനിർണയത്തിൽ മാർക് കൂടിയതിനെ തുടർന്ന് ഇരട്ട സഹോദരി ദിവ്യാൻഷിയെ പിന്നിലാക്കി സംസ്ഥാനത്ത് ഒന്നാം സ്ഥാനം സ്വന്തമാക്കി. നേരത്തെ രാധാനഗർ ജയ് മാ സരസ്വതി ഗ്യാൻ മന്ദിർ ഇന്റർ കോളജ് വിദ്യാർഥിനിയായ ദിവ്യാൻഷി പരീക്ഷയിൽ 500ൽ 477 മാർക് നേടി സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയെങ്കിലും ഇപ്പോൾ അതേ സ്‌കൂളിലെ വിദ്യാർഥിനിയും ഇരട്ടസഹോദരിയുമായ ദിവ്യ നേട്ടം കൈവരിക്കുകയായിരുന്നു.
                                        
                 
Twin Sisters | സഹോദരി സഹോദരിയെ പരാജയപ്പെടുത്തി! യുപി 12-ാം ക്ലാസ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തിന് പുതിയ അവകാശി; പുനർമൂല്യ നിർണയത്തിൽ സംഭവിച്ച അത്ഭുതം ഇങ്ങനെ

ഇതോടെ സംസ്ഥാന തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ രാധാനഗർ ജയ് മാ സരസ്വതി ഗ്യാൻ മന്ദിർ ഇന്റർ കോളജിലെ ഈ വിദ്യാർഥികൾ കരസ്ഥമാക്കി. ദിവ്യ എല്ലാ വിഷയങ്ങൾക്കും മികച്ച മാർക് നേടിയിരുന്നുവെങ്കിലും ഹിന്ദിയിൽ 56 മാർക് മാത്രം ലഭിച്ചിരുന്നതിനാൽ മെറിറ്റ് ലിസ്റ്റിൽ ഇടം നേടാനായില്ല. ഇതോടെ ദിവ്യ പുനർമൂല്യ നിർണയത്തിന് അപേക്ഷിച്ചു. ഫലം വന്നപ്പോൾ ഹിന്ദിക്ക് 94 മാർക് ദിവ്യക്ക് ലഭിച്ചു. ഇതോടെ ആകെ മാർക് ആകെ 479 ആയി ഉയർന്നു.

Keywords: UP Girl Gets Paper Rechecked, Beats Twin Sister As State Topper In Boards, National,Lucknow,News,Top-Headlines,Latest-News,Uttar Pradesh,Examination.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia