സിദ്ദീഖ് കാപ്പൻ കോവിഡ് മുക്തൻ: ആരോഗ്യനിലയെ സംബന്ധിച്ചുള്ള റിപോർട് സുപ്രീം കോടതിയിൽ നൽകി യു പി സർകാർ

 


ലക്നൗ: (www.kvartha.com 28.04.2021) ഉത്തർപ്രദേശിലെ മഥുര ജയിലിൽ കഴിയുന്ന മാധ്യമപ്രവ‍ർത്തകൻ സിദ്ദീഖ് കാപ്പനെ എയിംസ് ആശുപത്രിയിലേക്ക് മാറ്റുന്നത് തടയാൻ നീക്കവുമായി ഉത്തർപ്രദേശ് സർകാർ. കാപ്പന്റെ ആരോഗ്യ നിലയെ സംബന്ധിച്ച റിപോർട് യുപി സർകാർ സുപ്രീം കോടതിയിൽ ഹാജരാക്കി.

കാപ്പൻ കോവിഡ് മുക്തനായെന്ന് യുപി സർകാർ റിപോർടിൽ വ്യക്തമാക്കുന്നു. അതേസമയം കാപ്പന് മുറിവേറ്റിരുന്നു എന്നും റിപോർടിൽ പറയുന്നു. ജയിലിൽ കഴിയുന്ന കാപ്പന് കോവിഡ് ബാധിച്ചിരുന്നുവെന്നും ചികിത്സ നിഷേധിക്കപ്പെട്ടുവെന്നുമുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ കാപ്പനെ ദില്ലിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവർത്തക യൂനിയൻ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണിക്കാനിരിക്കെയാണ് യുപി സര്‍കാര്‍ റിപോർട് നൽകിയത്.

സിദ്ദീഖ് കാപ്പൻ കോവിഡ് മുക്തൻ: ആരോഗ്യനിലയെ സംബന്ധിച്ചുള്ള റിപോർട് സുപ്രീം കോടതിയിൽ നൽകി യു പി സർകാർ

യുപി സർകാരിന്റെ സ്പെഷ്യൽ സെക്രടറി പ്രശാന്ത് കുമാർ ആണ് ഇതുസംബന്ധിച്ചുള്ള റിപോർട് കോടതിയിൽ സമർപിച്ചിരിക്കുന്നത്. കാപ്പനെ ജയിലിലോ ആശുപത്രിയിലോ ചങ്ങലക്കിട്ടിരുന്നുവെന്ന ആരോപണം യുപി സർകാർ നിഷേധിക്കുകയും ചെയ്തു. യുപിയിലേക്ക് കാപ്പൻ പോയത് ഏത് സംഘടനയ്ക്ക് വേണ്ടിയാണോ അവർക്കായുള്ള നിഴൽ യുദ്ധമാണ് പത്രപ്രവർത്തക യൂനിയൻ നടത്തുന്നതെന്നും യുപി സർകാർ കുറ്റപ്പെടുത്തി. എന്നാൽ ചൊവ്വാഴ്ച രാത്രി സിദ്ദീഖ് കാപ്പനെ ആശുപത്രിയിൽ നിന്ന് മഥുര ജയിലിലേക്ക് തന്നെ തിരിച്ചു കൊണ്ടുപോവുകയും ചെയ്തു.

Keywords: News, Lucknow, UP, Uttar Pradesh, India, National, Jail, COVID-19, Corona, UP government, Supreme Court, Siddique Kappan, UP government filed a report to Supreme Court about Siddique Kappan's health condition.    

< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia