വിലക്കപ്പെട്ട ഒരു മൃഗത്തെയും ബലിപെരുന്നാൾ ദിനത്തിൽ ബലിനൽകരുതെന്ന് യുപി സർകാർ; 50 പേരിൽ കൂടുതൽ ഒത്തുകൂടുന്നതിനും വിലക്ക്
Jul 19, 2021, 20:39 IST
ലക്നൗ: (www.kvartha.com 19.07.2021) ബലി പെരുന്നാൾ ദിനത്തിൽ വിലക്കപ്പെട്ട മൃഗങ്ങളെ ബലി നൽകരുതെന്ന് യു പി സർകാർ. പശുക്കൾ, ഒട്ടകങ്ങൾ തുടങ്ങിയ മൃഗങ്ങളെ ബലി നൽകുന്നതിനാണ് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ജൂലൈ 21 നാണ് ബലിപെരുന്നാൾ. അമ്പത് പേരിൽ കൂടുതൽ ഒത്തുചേരുന്നതിനും സർകാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പൊതുസ്ഥലങ്ങളിൽ മൃഗങ്ങളെ ബലി നൽകുന്നതിനും വിലക്കുണ്ട്.
ബലിപെരുന്നാളിനോടനുബന്ധിച്ച് സംസ്ഥാനത്ത് കോവിഡ് മാനദണ്ഡ ലംഘനങ്ങൾ നടക്കാതിരിക്കാനുള്ള എല്ലാ മുൻ കരുതലുകളും സ്വീകരിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകി. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ആദിത്യനാഥ് നിർദ്ദേശങ്ങൾ നൽകിയത്. പെരുന്നാളുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും അമ്പതിലേറെ പേർ പങ്കെടുക്കരുതെന്നാണ് കർശന നിർദ്ദേശം.
മൃഗബലി അതിനായി സജ്ജീകരിച്ചിട്ടുള്ള സ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും മാത്രമേ നടത്താവൂ. അതേസമയം പ്രതീകാത്മക കൻവർ യാത്ര നടത്തുമെന്ന സംസ്ഥാന സർകാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ജൂലൈ 19നുള്ളിൽ ഇത് സംബന്ധിച്ച് തീരുമാനം അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ കൻവർ യാത്ര അനുവദിക്കരുതെന്ന നിർദ്ദേശം കോടതി മുന്നോട്ടുവെച്ചിരുന്നു.
SUMMARY: Chairing a meeting with senior officials to review the COVID-19 situation in Uttar Pradesh, Chief Minister Yogi Adityanath directed them to make all necessary arrangements in view of the festival.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.