തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉദ്യോഗസ്ഥരായി ജോലി ചെയ്തവരില്‍ മരിച്ചത് 3 പേര്‍ മാത്രം; 1621 അധ്യാപകര്‍ കോവിഡ് ബാധിച്ച് മരിച്ചെന്ന അധ്യാപക സംഘടനയുടെ വാദം തള്ളി യുപി സര്‍കാര്‍
May 19, 2021, 17:03 IST
ലഖ്നൗ: (www.kvartha.com 19.05.2021) തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉദ്യോഗസ്ഥരായി ജോലി ചെയ്തവരില്‍ മരിച്ചത് 3 പേര്‍ മാത്രമെന്ന് യുപി സര്‍കാര്‍. 1621 അധ്യാപകര്‍ കോവിഡ് ബാധിച്ച് മരിച്ചെന്ന അധ്യാപക സംഘടനയുടെ വാദമാണ് സര്‍കാര്‍ തള്ളിയത്. മരിച്ച മൂന്ന് പേരുടെ കുടുംബത്തിന് 30 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും സര്‍കാര്‍ അറിയിച്ചു.
ബേസിക് എജുകേഷന്‍ കൗണ്‍സിലാണ് വിശദീകരണവുമായി രംഗത്തെത്തിയത്. ഏപ്രില്‍ ആദ്യം മുതല്‍ മെയ് 16 വരെ മരിച്ചവരുടെ കണക്കാണ് സംഘടന സര്‍കാരിന് നല്‍കിയത്. നേരത്തെ 706 പേരുടെ പട്ടികയാണ് സംഘടന നല്‍കിയത്. എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജോലി ചെയ്ത അധ്യാപകരില്‍ മൂന്ന് പേര്‍ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് സര്‍കാര്‍ അറിയിച്ചു.
ഉത്തര്‍പ്രദേശ് പ്രാദേശീയ പ്രാഥമിക് ശിക്ഷക് സംഘ് എന്ന അധ്യാപക സംഘടനയാണ് 1620 അധ്യാപകര്‍ കോവിഡ് ബാധിച്ച് മരിച്ചെന്ന് കത്ത് എഴുതിയത്. മരിച്ച എല്ലാവരുടെയും പേരും വിലാസവും ഫോണ്‍നമ്പറും മരണകാരണവും വെളിപ്പെടുത്തിയാണ് സംഘടന പ്രസിഡന്റ് ദിനേശ് ചന്ദ്രശര്‍മ കത്ത് എഴുതിയത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ആര്‍ എസ് എസ് അനുകൂല അധ്യാപക സംഘടനയും 1621 അധ്യാപകര്‍ മരിച്ചെന്ന കണക്കുകള്‍ ശരിവെച്ചു.
ഏപ്രില്‍ അവസാനത്തോടെയാണ് യുപിയിലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം പൂര്‍ത്തിയായത്. വോടെണ്ണല്‍ നീട്ടണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും സര്‍കാര്‍ അംഗീകരിച്ചില്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.