Mosambi Juice | ഡെങ്കി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ ആള്‍ക്ക് പ്ലേറ്റ്‌ലറ്റിന് പകരം മധുര നാരങ്ങ ജ്യൂസ് കയറ്റി രോഗി മരിച്ചെന്ന സംഭവത്തില്‍ ആശുപത്രി കെട്ടിടം പൊളിക്കാന്‍ നോടിസ്

 


പ്രയാഗ് രാജ്: (www.kvartha.com) ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ ആശുപത്രിയില്‍ ഡെങ്കി ബാധിച്ചു ചികിത്സയ്‌ക്കെത്തിയ രോഗിക്ക് രക്തഘടകമായ പ്ലേറ്റ്‌ലറ്റിനു പകരം മധുര നാരങ്ങാ ജ്യൂസ് കയറ്റിയെന്ന സംഭവത്തില്‍ ആശുപത്രി കെട്ടിടം പൊളിക്കാന്‍ നോടിസ് നല്‍കി. പ്രദീപ് പാണ്ഡെ (32) എന്നയാളാണു മരിച്ചത്. കെട്ടിടം അനധികൃതമായി നിര്‍മിച്ചതാണെന്നും രണ്ടു ദിവസത്തിനകം ഒഴിയണമെന്നും ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ക്ക് നോടിസ് നല്‍കിയത്.

രോഗി മരിച്ചതിനെ തുടര്‍ന്ന് ആശുപത്രി പൂട്ടിയിരുന്നു. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തില്‍ വ്യാജ പ്ലേറ്റ്ലറ്റുകള്‍ വില്‍ക്കുന്ന സംഘത്തിലെ പത്തുപേരെ പ്രയാഗ്രാജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാണ്ഡെയ്ക്കു നല്‍കിയ ദ്രാവകത്തിന്റെ ബാക്കി പരിശോധനയ്ക്ക് അയച്ചിരുന്നു. അന്വേഷണത്തിന് മൂന്നംഗ മെഡികല്‍ സംഘത്തെയും നിയോഗിച്ചിരുന്നു. പരിശോധനാഫലം പുറത്തുവിടണമെന്ന് പ്രദീപ് പാണ്ഡെയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

ഡെങ്കി ബാധിതര്‍ക്കു രക്തത്തിലെ പ്ലേറ്റ്‌ലറ്റിന്റെ അളവു കുറയുമെന്നതുകൊണ്ട് അതു കുത്തിവയ്ക്കുക പതിവാണ്. എന്നാല്‍ മറ്റൊരു ആശുപത്രിയില്‍നിന്ന് എത്തിച്ച പ്ലേറ്റ്‌ലറ്റുകളാണ് പ്രദീപ് പാണ്ഡെയ്ക്കു നല്‍കിയത്. മൂന്നു യൂനിറ്റ് കയറ്റിയപ്പോഴേക്കും ഇദ്ദേഹം അവശനായി. ഇതോടെ കുത്തിവെക്കുന്നത് നിര്‍ത്തിവച്ചു. തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രോഗി മരിച്ചു.

പാണ്ഡെയ്ക്കു പ്ലേറ്റ്‌ലറ്റുകള്‍ കുത്തിവയ്ക്കുന്നതിന്റെ വീഡിയോയില്‍ നിന്നാണ്, നല്‍കിയത് മധുരനാരങ്ങാ ജ്യൂസാണെന്ന സംശയമുണ്ടായത്. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തു. ഏറ്റവും ചെറിയ രക്തകോശങ്ങളായ പ്ലേറ്റ്‌ലറ്റിനു നിറമില്ല.

Mosambi Juice | ഡെങ്കി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ ആള്‍ക്ക് പ്ലേറ്റ്‌ലറ്റിന് പകരം മധുര നാരങ്ങ ജ്യൂസ് കയറ്റി രോഗി മരിച്ചെന്ന സംഭവത്തില്‍ ആശുപത്രി കെട്ടിടം പൊളിക്കാന്‍ നോടിസ്

Keywords: UP Hospital Accused Of Mosambi Juice In IV Drip Faces Bulldozer Threat, Hospital, Dead, Patient, Treatment, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia