ലവ് ജിഹാദ് ആരോപിച്ച് കോടതിയിലെ വിവാഹം തടഞ്ഞ് കര്‍ണിസേന പ്രവര്‍ത്തകര്‍; യുവതിയെ പ്രാദേശിക പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ച് ബന്ധുക്കള്‍ക്ക് കൈമാറി
Jul 30, 2021, 16:37 IST
ലക്‌നൗ: (www.kvartha.com 30.07.2021) കോടതിയില്‍ നടന്ന ദളിത് യുവതിയുടെ വിവാഹം തടഞ്ഞ് കര്‍ണിസേന പ്രവര്‍ത്തകര്‍. ലവ് ജിഹാദ്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ ആരോപിച്ചാണ് കോടതിയിലെ വിവാഹം കര്‍ണി സേന പ്രവര്‍ത്തകര്‍ തടഞ്ഞത്. ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം.
വിവാഹം തടഞ്ഞശേഷം യുവതിയെ പ്രാദേശിക പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. കോട്‌വാലി പൊലീസ് സ്‌റ്റേഷനിലെത്തിച്ച പെണ്‍കുട്ടിയെ പിന്നീട് ബന്ധുക്കള്‍ക്ക് കൈമാറി. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ വരന്‍ സിദ്ദീഖിയുടെ പേരില്‍ പൊലീസ് കേസെടുത്തു. രണ്ടു ദിവസമായി യുവതി വീട്ടിലെത്തിയിട്ടില്ലെന്നും സിദ്ദീഖിയും സഹായികളും ചേര്‍ന്ന് തട്ടികൊണ്ടുപോയി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചുവെന്നായിരുന്നു പരാതി.
'പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പിതാവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കും. പ്രായപൂര്‍ത്തിയായതിനാല്‍ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിന്നീട് നടപടി സ്വീകരിക്കുക' -ബലിയ പൊലീസ് സൂപ്രണ്ട് പറഞ്ഞു.
അനധികൃത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് ആരോപിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ അത്തരത്തിലൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ചിലര്‍ മതപരിവര്‍ത്തനം ആരോപിച്ച് യുവതിയെ പ്രദേശിക പൊലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നുവെന്നും ബലിയ പൊലീസ് സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.
അതേസമയം സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. താന്‍ 24കാരനായ ദില്‍ഷാദ് സിദ്ദിഖിയുമായി വിവാഹം കഴിച്ചതായി യുവതി പറയുമ്പോള്‍ കര്‍ണി സേന പ്രവര്‍ത്തകര്‍ യുവതിയെ പരിഹസിക്കുന്നത് വിഡിയോയില്‍ കാണാം.
'എന്താണ് നിന്റെ പേര് ജാതി എന്താണ് അവന്‍ ഏതു ജാതിയില്‍പ്പെടുന്നു അവന്‍ മുസ്‌ലിമാണോ എന്തിനാണ് നിങ്ങള്‍ അവനെ വിവാഹം ചെയ്തത്' - യുവതിയോട് ഒരു കര്‍ണിസേന പ്രവര്‍ത്തകന്‍ ചോദിക്കുന്നത് കേള്‍ക്കാം. ഇതിന് മറുപടിയായി താന്‍ ദലിത് വിഭാഗത്തില്‍പ്പെട്ടതാണെന്നും പ്രായപൂര്‍ത്തിയായതാണെന്നും പൂര്‍ണസമ്മതത്തോടെയാണ് വിവാഹമെന്നും യുവതി പറയുന്നത് കേള്‍ക്കാം.
എന്നാല്‍ ഇവര്‍ വരന്‍ സിദ്ദീഖിയെയും ഭീഷണിപ്പെടുത്തുന്നതും വിഡിയോയിലുണ്ട്. ബഹളത്തെ തുടര്‍ന്ന് ഇയാള്‍ കോടതി പരിസരത്തുനിന്ന് രക്ഷപ്പെട്ടുവെന്നാണ് വിവരം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.