Arrested | മലയാളി യുവതിയെ ദുബൈയില്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസ്; യുപി സ്വദേശിയായ യുവാവ് അറസ്റ്റില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) മലയാളി യുവതിയെ ദുബൈയില്‍ വച്ച് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് പിടിയില്‍. യുപി ബറേലി സ്വദേശിയായ നദീം ഖാനെ(26)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

പൊലീസ് പറയുന്നത്: ഇസാത്‌നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പരതപൂര്‍ ജീവന്‍ സഹായ് ഗ്രാമത്തിലെ താമസക്കാരനാണ് ഖാന്‍. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരിക്കൂര്‍ സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ കെ വി സത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

താന്‍ ദുബൈയില്‍ കന്‍ഡക്ടറായി ജോലി ചെയ്യുന്നുണ്ടെന്നും നദീം ഖാന്‍ അവിടെ ഡ്രൈവറാണെന്നും യുവതി പരാതിയില്‍ പറയുന്നു. ഇരുവരും കാലക്രമേണ അടുപ്പത്തിലാവുകയും വിവാഹ വാഗ്ദാനം നല്‍കി ഖാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുകയും ചെയ്തതായി യുവതി പരാതിയില്‍ ആരോപിച്ചു.

വിവാഹത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ഖാന്‍ അതില്‍ നിന്ന് ഒഴിഞ്ഞുമാറുകയും യുവതി ഗര്‍ഭിണിയായതോടെ പിന്നീട് പെട്ടെന്ന് പ്രതിയ ദുബൈ വിടുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് യുവതിയും കേരളത്തില്‍ തിരിച്ചെത്തി പ്രതിക്കെതിരെ ബലാത്സംഗ പരാതി നല്‍കുകയായിരുന്നു. യുപിയിലേക്ക് കടന്ന പ്രതിയെ ബറേലി പൊലീസിന്റെ സഹായത്തോടെ കേരള പൊലീസ് പിടികൂടുകയായിരുന്നു. 

Arrested | മലയാളി യുവതിയെ ദുബൈയില്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസ്; യുപി സ്വദേശിയായ യുവാവ് അറസ്റ്റില്‍


കേരളത്തിലെ ഇരിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ ഒരു സ്ത്രീയുടെ പരാതിയിലാണ് ഖാനെ അറസ്റ്റ് ചെയ്തതെന്ന് ബറേലി പൊലീസ് സര്‍കിള്‍ ഓഫീസര്‍ (സിഒ) ആശിഷ് പ്രതാപ് സിംഗ് പറഞ്ഞു.

Keywords:  News, National, National-News, Crime, Police, Accused, Arrested, Irikkur Police Station, Izzatnagar Police Station, Crime-News, UP Man Arrested For Allegedly Molesting Kerala Woman In Dubai: Police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia