Snake Bite | എല്ലാ ശനിയാഴ്ചയും യുവാവിന് പാമ്പിന്റെ കടിയേല്‍ക്കുന്നു; അന്വേഷണത്തിന് നിര്‍ദേശിച്ച് അധികൃതര്‍

 
UP Man bitten by snake seven times on every Saturday; Doctors to investigate case, Chief Medical Officer, Rajiv Nayan Giri, Bizarre, UP, Uttar Pradesh
UP Man bitten by snake seven times on every Saturday; Doctors to investigate case, Chief Medical Officer, Rajiv Nayan Giri, Bizarre, UP, Uttar Pradesh

Representational Image/ Meta AI

'40 ദിവസത്തിനിടെ കിട്ടിയത് 7 കടി'.

UP Man bitten by snake seven times on every Saturday; Doctors to investigate case

Snake Bite | എല്ലാ ശനിയാഴ്ചയും യുവാവിന് പാമ്പിന്റെ കടിയേല്‍ക്കുന്നു; അന്വേഷണത്തിന് നിര്‍ദേശിച്ച് അധികൃതര്‍

Image Credit: Representational Image from Meta AI

SUM: സംഭവം പരിശോധിക്കാന്‍ മെഡികല്‍ സംഘത്തെ നിയോഗിച്ചു

Chief Medical Officer, Rajiv Nayan Giri, Bizarre, UP, Uttar Pradesh, Youth, Man, Bitten, Complaint, Snake, Seven Times, Saturday, Doctors, Investigate, Case, Probe, Victim, Collectorate, Fatehpur

Section: National, News

HL: '40 ദിവസത്തിനിടെ കിട്ടിയത് 7 കടി'.

Tags: News, National, Bizarre, Probe, Snake, Bite, Youth, Complaint 

FAQ: UP Man bitten by snake seven times on every Saturday; Doctors to investigate case, Why? 

Ans: The case will be investigated by three-doctor team to check the authencity of the bite and other details.

FB: എല്ലാ ശനിയാഴ്ചയും പാമ്പിന്റെ കടിയേല്‍ക്കുന്ന യുവാവ്! ദുരൂഹതയുണ്ടെന്ന് അധികൃതര്‍

ലക്‌നൗ: (KVARTHA) എല്ലാ ശനിയാഴ്ചയും പാമ്പിന്റെ കടിയേല്‍ക്കുന്നുവെന്ന (Snake Bite) വിചിത്ര പരാതിയുമായി യുവാവ്. ഉത്തര്‍പ്രദേശിലെ (Uttar Pradesh) ഫത്തേപുര്‍ (Fatehpur) സ്വദേശിയായ വികാസ് ദുബെ എന്ന 24 കാരനാണ് 40 ദിവസത്തിനിടെ ഏഴുതവണ പാമ്പ് കടിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്. 

പാമ്പ് കടിച്ചതിന് ധനസഹായം ആവശ്യപ്പെട്ട് യുവാവ് അധികൃതരെ സമീപിച്ചതിന് പിന്നാലെ, സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാന്‍ മൂന്നംഗ
മെഡികല്‍ സംഘത്തെ നിയോഗിച്ചതായി അധികൃതര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. 

പാമ്പാണോ കടിച്ചതെന്ന് പരിശോധനയില്‍ ഉറപ്പാക്കേണ്ടതുണ്ട്, അതിനാല്‍ യുവാവിനെ ചികിത്സിച്ച ഡോക്ടറോടും വിവരങ്ങള്‍ തേടണം. എല്ലാ ശനിയാഴ്ചയും പാമ്പ് കടിക്കുന്നതും, ഒരേ ആശുപത്രിയില്‍ ചികിത്സ തേടുന്നതും, വേഗം സുഖം പ്രാപിക്കുന്നതും അവിശ്വസനീയമാണെന്നും മെഡികല്‍ സംഘത്തിന്റെ അന്വേഷണത്തിനുശേഷം യഥാര്‍ഥ കാരണം പുറത്തുവിടുമെന്നും ചീഫ് മെഡികല്‍ ഓഫീസര്‍ രാജീവ് നയന്‍ ഗിരി (Chief Medical Officer Rajiv Nayan Giri) പറഞ്ഞു. 

യുവാവ് കരഞ്ഞു കൊണ്ടാണ് കലക്‌ട്രേറ്റിലെത്തിയതെന്നും പാമ്പ് കടിച്ചതിന് ചികിത്സിക്കാന്‍ കുറേ പണം ചെലവായെന്നും ധനസഹായം വേണമെന്നും ആവശ്യപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു. എന്നാല്‍ ഇനി പാമ്പ് കടിച്ചാല്‍, സര്‍കാര്‍ ആശുപത്രിയില്‍ ചികിത്സ തേടണമെന്ന് തങ്ങള്‍ നിര്‍ദേശിച്ചതായും രാജീവ് നയണ്‍ ഗിരി പറഞ്ഞതായി എഎന്‍ഐ റിപോര്‍ട് ചെയ്തു. എല്ലാ ശനിയാഴ്ചയും പാമ്പ് കടിക്കുന്നുവെന്ന് യുവാവ് പറയുന്നതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia