Attacked | 'മകളെ തോളിലേറ്റി റോഡിലൂടെ നടന്നു നീങ്ങുന്ന യുവാവിന് നേരെ വെടിയുതിര്‍ത്ത് ബൈകിലെത്തിയ അക്രമി'; 2പേര്‍ അറസ്റ്റില്‍
Aug 15, 2023, 14:47 IST
ലക് നൗ: (www.kvartha.com) മകളെ തോളിലേറ്റി റോഡിലൂടെ നടന്നു നീങ്ങുന്ന യുവാവിന് നേരെ ബൈകിലെത്തിയ അക്രമി വെടിയുതിര്‍ത്തതായി പൊലീസ്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ തിങ്കളാഴ്ചയാണ് നടുക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പെണ്‍കുട്ടിക്ക് പരുക്കേറ്റിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് പൊലീസ് വ്യക്തമാക്കി.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ആക്രമണത്തിനിരയായ വ്യക്തി മകളുമായി റോഡിലൂടെ നടന്നു പോകുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. ഇയാള്‍ക്ക് എതിരെ വരുന്ന അക്രമി അടുത്തെത്തുന്നതും തോക്കെടുത്ത് വെടിവയ്ക്കുന്നതും ഇരയായ വ്യക്തി തല്‍ക്ഷണം നിലത്തു വീഴുന്നതും വീഡിയോയില്‍ ഉണ്ട്. കൃത്യത്തിനുശേഷം അക്രമി മറ്റു രണ്ട് പുരുഷന്മാര്‍ക്കൊപ്പം ബൈകില്‍ കയറി സ്ഥലത്തുനിന്ന് രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഷാജഹാന്‍പുരിലെ കുടുംബവീട്ടിലെത്തിയ ശുഹൈബാണ് ആക്രമണത്തിനിരയായതെന്നും സംഭവവുമായി ബന്ധപ്പെട്ട് ഗുഫ്രാന്‍, നദീം എന്നിങ്ങനെ രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു. അക്രമി രക്ഷപ്പെടാന്‍ ഉപയോഗിച്ച ബൈകും പിടിച്ചെടുത്തു.
മൂന്നാമത്തെ പ്രതിയായ ത്വാരിഖിനെ പിടികൂടാന്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് സീനിയര്‍ പൊലീസ് ഓഫീസര്‍ അശോക് മീണ പറഞ്ഞു. പ്രതികളില്‍ ഒരാള്‍ ഇരയുടെ ബന്ധുവാണ്. വ്യക്തിവൈരാഗ്യമായിരിക്കാം ആക്രമണത്തിനു കാരണമെന്ന് പൊലീസ് അറിയിച്ചു.

Keywords: UP Man, Shot At Close Range; 2 Arrested , UP, News, UP Man Attacked, Police, Arrested, Hospitalized, CCTV, Probe, National News.Tariq shot Shoaib in Shahjahanpur, UP while his innocent daughter was sitting on his shoulder.
— Hate Tracker (@HatetrackIN) August 14, 2023
Police arrested two out of three accused. The girl who was to be married to Tariq's brother, became Shoaib's wife. In this insult, Tariq shot Shoaib. pic.twitter.com/9awqf8trpA
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.