Attacked | 'യുപിയില്‍ മോഷണക്കുറ്റം ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ക്ക് നേരെ ക്രൂര മര്‍ദനം'; മൂത്രം കുടിപ്പിക്കുകയും സ്വകാര്യഭാഗങ്ങളില്‍ പച്ചമുളക് അരച്ചു തേക്കുകയും ചെയ്തുവെന്ന് പരാതി; ദൃശ്യങ്ങള്‍ പുറത്ത്

ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശില്‍ മോഷണക്കുറ്റം ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളെ ക്രൂരമായി മര്‍ദിച്ചതായി പരാതി. സിദ്ധാര്‍ഥ് നഗറിലെ പത്തും പതിനഞ്ചും വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ക്ക് നേരെയാണ് മര്‍ദനം നടന്നത്. മൂത്രം കുടിപ്പിക്കുകയും സ്വകാര്യഭാഗങ്ങളില്‍ മുളക് അരച്ചു തേക്കുകയും ചെയ്തുവെന്നാണ് പരാതി. മാത്രമല്ല, ബലംപ്രയോഗിച്ച് ചില അജ്ഞാത കുത്തിവയ്പ്പുകള്‍ എടുത്തതായും റിപോര്‍ടുണ്ട്. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. കുട്ടികളെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്. പച്ചമുളക് കഴിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കുന്നതും അത് വിഴുങ്ങുന്നതിനായി മൂത്രം നല്‍കിയെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്.

Attacked | 'യുപിയില്‍ മോഷണക്കുറ്റം ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ക്ക് നേരെ ക്രൂര മര്‍ദനം'; മൂത്രം കുടിപ്പിക്കുകയും സ്വകാര്യഭാഗങ്ങളില്‍ പച്ചമുളക് അരച്ചു തേക്കുകയും ചെയ്തുവെന്ന് പരാതി; ദൃശ്യങ്ങള്‍ പുറത്ത്

ഇക്കാര്യം നിരസിച്ച കുട്ടികളെ ക്രൂരമായ ആക്രമണത്തിനും ഇരയാക്കി. കൈ പുറകില്‍ കെട്ടി മുഖം തറയില്‍ അമര്‍ത്തി ഉരയ്ക്കുകയും ചെയ്യുന്നുണ്ട്. കുട്ടികള്‍ ഇട്ടിരുന്ന ട്രൗസര്‍ ഊരിമാറ്റി പച്ചമുളക് അരച്ചു തേക്കുകയും ചെയ്യുന്നത് പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.

Attacked | 'യുപിയില്‍ മോഷണക്കുറ്റം ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ക്ക് നേരെ ക്രൂര മര്‍ദനം'; മൂത്രം കുടിപ്പിക്കുകയും സ്വകാര്യഭാഗങ്ങളില്‍ പച്ചമുളക് അരച്ചു തേക്കുകയും ചെയ്തുവെന്ന് പരാതി; ദൃശ്യങ്ങള്‍ പുറത്ത്

സിദ്ധാര്‍ഥ് നഗറിലെ പാത്ര ബസാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അര്‍ഷാന്‍ ചികന്‍ കടയില്‍നിന്ന് ഓഗസ്റ്റ് നാലിനാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിച്ചതോടെ പൊലീസ് സ്വമേധയ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

Keywords:  UP minor Assaulted over theft charges, UP, News, Media, Report, Minor Attacked, Police, Custody, Social Media, Probe, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia