Arrested | സീറ്റിനെ ചൊല്ലി വാക് തർക്കം; യുപിയിൽ ബസ് ഡ്രൈവറും കണ്ടക്ടറും ചേർന്ന് യാത്രക്കാരന്റെ ചെവിയും വിരലും കടിച്ച് പരുക്കേൽപിച്ചതായി പരാതി; അറസ്റ്റ് ചെയ്ത് പൊലീസ്
Mar 29, 2024, 15:17 IST
ലക്‌നൗ: (KVARTHA) യുപി ആർടിസി ബസിൽ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ ഡ്രൈവറും കണ്ടക്ടറും ചേർന്ന് യാത്രക്കാരന്റെ ചെവിയും വിരലും കടിച്ച് പരുക്കേൽപിച്ചതായി പരാതി. സംഭവത്തിൽ ഡ്രൈവർ ശരൺ മിശ്രയെയും കണ്ടക്ടർ മുഹമ്മദ് റിയാസിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച നടന്ന സംഭവത്തിൽ സിതാപൂർ സിധൗലിയിലെ കുൽദീപ് കുമാർ എന്നയാളുടെ ഇടതുകൈയുടെ ചെറുവിരലിന്റെ ഒരു ഭാഗത്തും ചെവിയുടെ ഒരു ഭാഗത്തും മുറിവുണ്ടായി. കൂടാതെ ഇയാളുടെ സ്വർണ മാലയും 19,600 രൂപയും നഷ്ടപ്പെട്ടതായും ആരോപണമുണ്ട്.
സംഭവത്തെ കുറിച്ച് കുൽദീപ് പറയുന്നതിങ്ങനെ: 'ബിസ്വാനിലെ സീതാപൂരിലേക്ക് പോകുന്ന ബസിൽ ലക്‌നൗവിലെ കൈസർബാഗിൽ നിന്നാണ് ഞാൻ കയറിയത്. കണ്ടക്ടർ എന്നോട് മറ്റൊരു സീറ്റിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. എന്താണ് കാരണം എന്ന് ചോദിച്ചപ്പോൾ എന്നോട് ബസിൽ നിന്ന് ഇറങ്ങാൻ പറഞ്ഞു. ഇത് വാക്ക് തർക്കത്തിലേക്ക് നയിക്കുകയായിരുന്നു.
പിന്നീട് ഡ്രൈവറും കണ്ടക്ടറും എന്നെ മർദിക്കാൻ തുടങ്ങി. അവരിലൊരാൾ അപ്പോൾ എന്റെ ചെവി കടിച്ചുപറിച്ചു. ചെവിയുടെ പുറംതൊലി അറ്റുപോയി. അവർ എന്റെ ഇടതുകൈയിലും മറ്റ് ശരീരഭാഗങ്ങളിലും കടിച്ചു എന്റെ സ്വർണ മാലയും എന്റെ കയ്യിലുണ്ടായിരുന്ന 19,600 രൂപയും മോഷ്ടിച്ചു'.
ജീവഭയത്താൽ താൻ ഓടി രക്ഷപ്പെട്ടതായും യാത്രക്കാരൻ പറഞ്ഞു. സംഭവത്തിൽ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തതായി വസീർഗഞ്ച് എസ്എച്ച്ഒ ദിനേഷ് മിശ്ര സ്ഥിരീകരിച്ചു. യുപിഎസ്ആർടിസിയും ഇരുവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
Keywords: News, National, Lucknow, Arrest, Crime, UP News, Injured, Complaint, Police, Attack, UP roadways bus driver assaulted passenger.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.