Teen Died | ക്രികറ്റ് കളിക്ക് പിന്നാലെ വെള്ളം കുടിച്ച കൗമാരക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

 


ലക്‌നൗ: (KVARTHA) ക്രികറ്റ് കളിച്ച് കഴിഞ്ഞതിന് ശേഷം ദാഹമകറ്റാനായി വെള്ളം കുടിച്ച കൗമാരക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ഹസന്‍പൂരിലെ കയാസ്താനില്‍ നിന്നുള്ള പത്താം ക്ലാസ് വിദ്യാര്‍ഥി പ്രിന്‍സ് സൈനി (17) ആണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ അല്‍മോറ ജില്ലയില്‍ ശനിയാഴ്ചയാണ് ദാരുണ സംഭവം.

പ്രിന്‍സ് സൈനി സുഹൃത്തുക്കള്‍ക്കൊപ്പം ചാമുണ്ഡ ക്ഷേത്രത്തിന് സമീപമുള്ള മൈതാനത്ത് ക്രികറ്റ് കളിക്കാന്‍ പോയിരുന്നു. കളി കഴിഞ്ഞയുടന്‍ തണുത്ത വെള്ളം കുടിച്ച പ്രിന്‍സ് പെട്ടെന്ന് ബോധരഹിതനായി. സുഹൃത്തുക്കള്‍ വിവരം പ്രിന്‍സിന്റെ മാതാപിതാക്കളെ അറിയിച്ചു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


Teen Died | ക്രികറ്റ് കളിക്ക് പിന്നാലെ വെള്ളം കുടിച്ച കൗമാരക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

 

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തില്‍ കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. നിയമ നടപടി സ്വീകരിക്കാതെയാണ് ഇവര്‍ മൃതദേഹം സംസ്‌കരിച്ചതെന്നാണ് വിവരം.

Keywords: News, National, National-News, Obituary, Obituary-News, UP News, Teen, Drinks, Water, Play, Cricket, Died, Heart Attack, Suspected, Uttar Pradesh, Almora News, UP teen drinks water after playing cricket, dies; heart attack suspected.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia