മനുഷ്യാവകാശ ലംഘന കേസുകളില്‍ 40 ശതമാനവും യുപിയിലെന്ന് റിപോര്‍ട്; ഉത്തര്‍പ്രദേശ് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത് 3-ാം തവണ
Dec 9, 2021, 16:08 IST
ന്യൂഡെല്‍ഹി: (www.kvartha.com 09.12.2021) ഇന്‍ഡ്യയില്‍ റിപോര്‍ട് ചെയ്യുന്ന മനുഷ്യാവകാശ ലംഘന കേസുകളില്‍ 40 ശതമാനവും ഉത്തര്‍പ്രദേശിലെന്ന് കണക്കുകള്‍. ഈ വര്‍ഷം ഒക്ടോബര്‍ 31 വരെ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി രെജിസ്‌റ്റെര്‍ ചെയ്ത കേസുകളുടെ കണക്കുകളാണ് ദേശീയ മനുഷ്യാവകാശ കമീഷന്‍ വ്യക്തമാക്കുന്നത്. മനുഷ്യാവകാശ ലംഘന കേസുകളില്‍ തുടര്‍ചയായ മൂന്നാം വര്‍ഷമാണ് യുപി സര്‍കാര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്.
രാജ്യത്ത് മനുഷ്യാവകാശ ലംഘന കേസുകള്‍ വര്‍ധിക്കുന്നുണ്ടോ എന്ന ഡിഎംകെ എംപി എം ഷന്‍മുഖത്തിന് ചോദ്യത്തിന് ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ് റായാണ് രേഖാമൂലമുള്ള മറുപടി നല്‍കിയത്. രാജ്യത്ത് 2018-19 ല്‍ 89,584 മനുഷ്യാവകാശ ലംഘന കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2019-20 ല്‍ 76,628 ആയും 2020-21 ല്‍ 74,968 ആയും കുറഞ്ഞു. 2021-22ല്‍ ഒക്ടോബര്‍ 31 വരെ 64,170 കേസുകള്‍ രെജിസ്‌റ്റെര്‍ ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈ കേസുകളില്‍ ഉത്തര്‍പ്രദേശില്‍ 2018-19ല്‍ 41,947 കേസുകളും 2019-20ല്‍ 32,693 കേസുകളും 2020-21ല്‍ 30,164 കേസുകളും 2021-22ല്‍ 24,242 കേസുകളും റിപോര്‍ട് ചെയ്തു. ഡെല്‍ഹിയില്‍ 2018-2019-ല്‍ 6,562, 2019-2020-ല്‍ 5,842, 2020-2021-ല്‍ 6,067, ഈ വര്‍ഷം ഒക്ടോബര്‍ 31 വരെ 4,972 മനുഷ്യാവകാശ ലംഘന കേസുകളാണ് റിപോര്‍ട് ചെയ്തത്.
Keywords: New Delhi, News, National, Case, Government, Case, Violation, UP tops list in human rights violation cases 3rd year in row
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.