Dead | പാസ്‌പോര്‍ട് വെരിഫികേഷന് എത്തിയപ്പോള്‍ സ്‌റ്റേഷനില്‍ വച്ച് തലയ്ക്ക് പൊലീസുകാരന്റെ വെടിയേറ്റ ഉംറ തീര്‍ഥാടക മരിച്ചു
Dec 15, 2023, 17:52 IST
ലക് നൗ: (KVARTHA) പാസ്‌പോര്‍ട് വെരിഫികേഷന് എത്തിയപ്പോള്‍ സ്‌റ്റേഷനില്‍ വച്ച് തലയ്ക്ക് പൊലീസുകാരന്റെ വെടിയേറ്റ ഉംറ തീര്‍ഥാടക മരിച്ചു. അലിഗഡ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. തലക്ക് വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു മെഡികല്‍ കോളജില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
പാസ് പോര്‍ട് വെരിഫികേഷനായി ഡിസംബര്‍ എട്ടിന് അലിഗഡ് പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചപ്പോഴാണ് യുവതിയുടെ തലക്ക് വെടിയേറ്റത്. ഇതിന്റെ ദൃശ്യങ്ങള്‍ പൊലീസ് സ്റ്റേഷനിലെ സിസിടിവി കാമറകളില്‍ പതിഞ്ഞിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എസ് ഐയുടെ മുന്നില്‍ സ്ത്രീ ഇരിക്കുന്നത് വീഡിയോയില്‍ കാണാം. ഇവര്‍ക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നു.
കുറച്ചുസമയം കഴിഞ്ഞ് ഒരു പൊലീസുകാരന്‍ വന്ന് എസ് ഐ മനോജ് ശര്‍മക്ക് തോക്ക് കൊടുക്കുകയും അയാള്‍ വെടിവെക്കുകയുമായിരുന്നു. വെടിയേറ്റയുടന്‍ സ്ത്രീ നിലത്തേക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. പാസ് പോര്‍ട് വെരിഫികേഷനായി സ്ത്രീ സ്റ്റേഷനിലെത്തിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടതായി ബന്ധു ആരോപിച്ചു.

തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും പൊലീസുകാരന്‍ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്നാണ് ബന്ധുവിന്റെ പരാതി. സംഭവത്തെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനായ മനോജ് ശര്‍മയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. മനോജ് ശര്‍മ നിലവില്‍ ഒളിവിലാണ്.
Keywords: UP woman, accidentally shot inside police station, died during treatment; Cop on the run, UP, News, Crime, Criminal Case, UP Woman, Dead, Treatment, Hospital, Injury, Allegation, National News.UP #Aligarh Caught on camera woman mistakenly shot in head by cop inside police station. The woman who went to the police station for passport verification is said to be in a critical condition. @aligarhpolice @Uppolice pic.twitter.com/Voyxhdo54c
— Sanjay Jha (@JhaSanjay07) December 8, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.