Euthanasia | 'ഭർത്താവിന്റെ സുഹൃത്തുക്കളും ആദ്യഭാര്യയിലെ മകനും ബലാത്സംഗത്തിനിരയാക്കി, നീതി ലഭിക്കുന്നില്ല'; ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതിക്ക് കത്തയച്ച് യുവതി

 



ലക്നൗ: (www.kvartha.com) ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലെ മകനും ഭർത്താവിന്റെ സുഹൃത്തുക്കളും ബലാത്സംഗത്തിനിരയാക്കിയതായി ആരോപിച്ച് യുപി സ്വദേശിനി ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ചു. നീതി ലഭിക്കുമെന്ന എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടുവെന്നാണ് 30 കാരിയായ യുവതി എഴുതിയിരിക്കുന്നത്. കോടതി ഉത്തരവിന് ശേഷവും ഒക്‌ടോബർ ഒമ്പതിന് പുരൻപൂർ കോട്‌വാലി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടും പൊലീസ് മനഃപൂർവം പ്രതികളെ പിടികൂടിയില്ലെന്നും അവർ ആരോപിച്ചു.
              
Euthanasia | 'ഭർത്താവിന്റെ സുഹൃത്തുക്കളും ആദ്യഭാര്യയിലെ മകനും ബലാത്സംഗത്തിനിരയാക്കി, നീതി ലഭിക്കുന്നില്ല'; ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതിക്ക് കത്തയച്ച് യുവതി

അവരിൽ നിന്ന് തനിക്ക് അടിക്കടി വധഭീഷണിയുണ്ടെന്നും സംഭവത്തെ കുറിച്ച് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടുവെന്നും യുവതി കൂട്ടിച്ചേർത്തു. മൂന്ന് വർഷം മുമ്പ് വിവാഹമോചനം നേടിയ ചണ്ഡീഗഡിൽ നിന്നുള്ള 55 കാരനായ കർഷകനെ താൻ വിവാഹം കഴിച്ചുവെന്ന് യുവതി പറയുന്നു. ഏപ്രിലിൽ ഭർത്താവിന്റെ മകൻ അവിഹിത ബന്ധത്തിനായി തന്നെ സമീപിച്ചെന്നും അന്നുമുതൽ തുടർച്ചയായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നും അവർ ആരോപിച്ചു. 

താൻ ഗർഭിണിയായപ്പോൾ ഡിഎൻഎ ടെസ്റ്റിന് പോകാൻ തീരുമാനിച്ചപ്പോൾ മകൻ വയറ്റിൽ അടിക്കുകയും പിന്നീട് പുരൻപൂരിലെ ആശുപത്രിയിൽ വെച്ച് ഗർഭച്ഛിദ്രത്തിന് നിർബന്ധിതയായെന്നും യുവതി പറയുന്നു. ജൂലൈ 18 ന് ഭർത്താവിന്റെ സുഹൃത്തിന്റെ ഫാം ഹൗസിലേക്ക് കൊണ്ടുപോയി, അവിടെ ഭർത്താവിന്റെ ബന്ധുക്കളിൽ ഒരാളും രണ്ട് സഹപ്രവർത്തകരും ചേർന്ന് തന്നെ ബലാത്സംഗം ചെയ്തുവെന്ന് ഇര പറഞ്ഞു. രേഖാമൂലമുള്ള പരാതി ലോകൽ പൊലീസും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും അവഗണിച്ചു. 

മറ്റൊരു വഴിയുമില്ലാതെ കോടതിയെ സമീപിച്ചു, എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസിനോട് കോടതി ഉത്തരവിട്ടു. തുടർന്ന് പുരൻപൂർ കോട്‌വാലി പൊലീസ് സ്‌റ്റേഷനിൽ അടുത്തിടെ കേസ് രജിസ്റ്റർ ചെയ്തു. അഞ്ച് പേർക്കെതിരെ ഐപിസി 376-ഡി (കൂട്ടബലാത്സംഗം), 323 (സ്വമേധയാ മുറിവേൽപ്പിക്കൽ), 504 (മനഃപൂർവം അപമാനിക്കൽ), 506 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. എന്നാൽ, ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അമ്മയ്ക്കും സഹോദരനും ആറുവയസ്സുള്ള മകനുമൊപ്പം ബറേലിയിലാണ് യുവതി ഇപ്പോൾ താമസിക്കുന്നത്.  അതേസമയം അന്വേഷണം നടത്തുകയാണെന്നും ഇത് ഉടൻ പൂർത്തിയാകുമെന്നും അതിന് ശേഷം നടപടിയെടുക്കുമെന്നും പൊലീസ് സൂപ്രണ്ട് ദിനേശ് കുമാർ പ്രഭു പറഞ്ഞു.

Keywords: UP woman assaulted by stepson, others, seeks President's permission for euthanasia,National,News,Top-Headlines,Latest-News,Lucknow,Assault,Court,President,Letter.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia