വിവാഹ ദിവസം വധുവിനുനേരെ ആസിഡ് ആക്രമണം; അക്രമം നടത്തിയ പെണ്‍കുട്ടിയുടെ ദൃശ്യം സിസിടിവിയില്‍
Nov 27, 2016, 16:00 IST
ബറേലി : (www.kvartha.com 27.11.2016) വിവാഹ ദിവസം വധുവിനുനേരെ ആസിഡ് ആക്രമണം. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. വെള്ളിയാഴ്ച രാത്രി യുഗ്വീദ മാരേജ് ഹാളിലായിരുന്നു യുവതിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്.
എന്നാല്‍ രാത്രി 11.30 മണിയോടെ വസ്ത്രം മാറിക്കൊണ്ടിരിക്കുകയായിരുന്ന വധുവിനെ കാണാന്‍ ഒരു പെണ്‍കുട്ടി എത്തിയിരുന്നു. വധുവിനരികിലെത്തിയ പെണ്‍കുട്ടി ഉടന്‍തന്നെ മുഖത്ത് ആസിഡ് ഒഴിക്കുകയും വധുവിനെ മുറിക്കുള്ളില്‍ പൂട്ടി കടന്നുകളയുകയും ചെയ്തു.
സംഭവ സമയത്ത് വധുവും പെണ്‍കുട്ടിയും മാത്രമാണ് മുറിയില്‍ ഉണ്ടായിരുന്നതെന്ന് പോലീസ് പറയുന്നു. വധുവിന്റെ നിലവിളി കേട്ടെത്തിയവരാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റിരുന്നുവെങ്കിലും പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടില്‍ തിരിച്ചെത്തിയ വധു വിവാഹത്തിനുശേഷം തിരികെ ആശുപത്രിയിലെത്തി ചികിത്സതേടി. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് പെണ്‍കുട്ടിയുടെ വിവാഹം. ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് വിവാഹത്തിനുശേഷം വീണ്ടും ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. കണ്ണിനും മുഖത്തും ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.

വധുവിനെ നേരത്തെ പരിചയമുള്ളവരാണ് ആസിഡ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വിവാഹം നടന്ന ഹാളിലെ സിസിടിവി ദൃശ്യം പരിശോധിച്ച് പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Also Read:
ഐ എന്‍ എല്ലില്‍ ഭിന്നത രൂക്ഷം; പ്രവാസി കണ്‍വെന്‍ഷനില്‍ കസേരയേറും കൈയ്യാങ്കളിയും, യോഗം അലങ്കോലപ്പെട്ടു
Keywords: UP: Woman attacks bride with acid on wedding night, Doctor, hospital, Treatment, Injured, Report, Police, Probe, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.