ഉത്തര്‍പ്രദേശില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയെ പ്രതികള്‍ അടിച്ച് കൊന്നു

 


കാണ്‍പൂര്‍: (www.kvartha.com 18.01.2020) ഉത്തര്‍പ്രദേശില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയെ പ്രതികള്‍ മര്‍ദിച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച വൈകീട്ട് കാണ്‍പൂരിലാണ് സംഭവം. 40കാരിയാണ് കൊല്ലപ്പെട്ടത്. പീഡനക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനം.

കഴിഞ്ഞയാഴ്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടെങ്കിലും മാതാവ് ഇതിന് തയാറാവാതിരുന്നതോടെ മര്‍ദിക്കുകയായിരുന്നുവെന്ന് യുപി പൊലീസ് പറഞ്ഞു.

2018ലാണ് 13കാരിയായ പെണ്‍കുട്ടി പീഡനത്തിനിരയായത്. കേസിലെ പ്രതികളില്‍ ആബിദ്, മിന്റു, മെഹ്ബൂബ്?, ചന്ദബാബു എന്നീ നാല് പേര്‍ക്കാണ് കഴിഞ്ഞയാഴ്ച കോടതി ജാമ്യം അനുവദിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തെ മര്‍ദിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ടെന്ന് കാണ്‍പൂര്‍ പൊലീസ് അറിയിച്ചു. ഇതിലൊരാളെ ഏറ്റുമുട്ടലിനൊടുവിലാണ് അറസ്റ്റ് ചെയ്തതതെന്നും പൊലീസ് വ്യക്തമാക്കി.

ഉത്തര്‍പ്രദേശില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയെ പ്രതികള്‍ അടിച്ച് കൊന്നു

Keywords:  India, National, News, UP, Death, Murder, Molestation, UP Woman Beaten To Death By Teen Daughter's Alleged Molesters Out On Bail
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia