Police Booked | 9 വയസ്സുകാരിയെ പെട്ടിക്കുള്ളിലാക്കി പൂട്ടിയെന്ന സംഭവത്തില്‍ രണ്ടാനമ്മയ്ക്കെതിരെ കേസ്
Nov 29, 2022, 19:24 IST
ലക് നൗ: (www.kvartha.com) ഒന്‍പത് വയസ്സുകാരിയെ പെട്ടിക്കുള്ളിലാക്കി പൂട്ടിയെന്ന സംഭവത്തില്‍ രണ്ടാനമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ മുസാഫര്നഗറിലാണു നടുക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്.
രണ്ടാനമ്മ ശില്പിക്കെതിരെയാണ് കേസെടുത്തത്. ഐപിസി സെക്ഷന്‍ 307 (കൊലപാതകശ്രമം) പ്രകാരമാണു ശില്പിക്കെതിരെ കേസെടുത്തതെന്നും എന്നാല്‍ യുവതി ഗര്‍ഭിണിയാണെന്നും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
തിങ്കളാഴ്ച വൈകിട്ടാണ് ഒന്‍പത് വയസ്സുകാരി രാധികയെ കാണാതായത്. തുടര്‍ന്ന് ഇതുസംബന്ധിച്ച് അച്ഛന് സോനു ശര്‍മ പൊലീസില്‍ പരാതി നല്കി. പൊലീസെത്തി നടത്തിയ പരിശോധനയില്‍ വീടിനുള്ളിലെ പെട്ടിക്കുള്ളില്‍ അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നല്കി.
തുടര്‍ന്നു കുട്ടിയോടു സംസാരിച്ചപ്പോഴാണ് രണ്ടാനമ്മ പെട്ടിക്കുള്ളിലാക്കി അടച്ചതാണെന്ന വിവരം അറിയുന്നത്. സോനു ശര്‍മയുടെ ആദ്യ വിവാഹത്തിലെ മകളാണ് രാധിക. ആദ്യ ഭാര്യയില്‍നിന്നു വിവാഹമോചനം നേടിയശേഷം സോനു ശര്‍മ, ശില്പിയെ വിവാഹം കഴിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പമാണു രാധിക താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
Keywords: UP woman locks minor in box, booked for attempt to murder, News, Missing, Complaint, Police, Case, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.