യുപിയിലെ ആശുപത്രി മോര്‍ചറിയില്‍ സ്ത്രീയുടെ മൃതദേഹം ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തി
May 6, 2021, 09:25 IST
ലഖ്‌നോ: (www.kvartha.com 06.05.2021) ഉത്തര്‍പ്രദേശിലെ ആശുപത്രി മോര്‍ചറിയില്‍ അപകടത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹം ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തി. അസംഗ്രാഹിലാണ് സ്ത്രീയുടെ മൃതദേഹം ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ 29നാണ് അപകടത്തില്‍പ്പെട്ട സ്ത്രീയെ ബല്‍റാംപൂരിലെ മണ്ഡാലയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലായിരിക്കെ ഇവര്‍ അടുത്ത ദിവസം മരിച്ചു.
തുടര്‍ന്ന് ആശുപത്രി അധികൃതര്‍ മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിനായി മോര്‍ചറിയിലേക്ക് മാറ്റുകയും മരണവിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും തുടര്‍ നടപടികളുണ്ടായില്ല. ആശുപത്രി അധികൃതര്‍ മൃതദേഹത്തിന്റെ പോസ്റ്റ്മാര്‍ടവും നടത്തിയില്ല.
സ്ത്രീയെ തിരിച്ചറിയാന്‍ കഴിയാത്തതിനെ തുടര്‍ന്ന് നാലു ദിവസമായി മൃതദേഹം മോര്‍ചറിയില്‍ തന്നെയായിരുന്നു. നാലു ദിവസത്തിന് ശേഷം മോര്‍ച്ചറിയിലെത്തിയപ്പോഴാണ് മൃതദേഹം ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ പോസ്റ്റ്മാര്‍ടം നടത്തുമെന്നും സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Keywords: Lucknow, News, National, Death, Dead Body, Police, Hospital, Accident, Woman, UP: Woman's body left in hospital mortuary for 4 days
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.