വിദേശ നിക്ഷേപം സര്‍ക്കാരിന് രാജ്യസഭയിലും വിജയം

 


വിദേശ നിക്ഷേപം സര്‍ക്കാരിന് രാജ്യസഭയിലും വിജയം
ന്യൂഡല്‍ഹി: ചില്ലറവ്യാപാര മേഖലയിലെ വിദേശ നിക്ഷേപത്തില്‍ ലോക് സഭയ്ക്ക പിന്നാലെ രാജ്യസഭയിലും സര്‍ക്കാരിന് വിജയം. എഫ്.ഡി.ഐ. ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം വോട്ടിനിട്ട് തള്ളി. പ്രമേയത്തെ അനുകൂലിച്ച് 109 പേരും, എതിര്‍ത്ത് 123 പേരും വോട്ടുചെയ്തു.

എസ്.പി. അംഗങ്ങള്‍ വോട്ടെടുപ്പിന് മുമ്പ് സഭയില്‍ നിന്നിറങ്ങിപ്പോയി. ബി.എസ്.പി അംഗങ്ങള്‍ വോട്ടെടുപ്പില്‍ സര്‍ക്കാരിനെ പിന്തുണച്ചു. ബി.എസ്.പി.യും സമാജ്‌വാദി പാര്‍ട്ടിയും എതിര്‍ക്കുന്ന സാഹചര്യത്തില്‍ വോട്ടെടുപ്പില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യ സഭയിലെ വിജയം ഉറപ്പിച്ചിരുന്നു. വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തിയത്. ബുധനാഴ്ച വിദേശനിക്ഷേപത്തില്‍ ലോക്‌സഭയില്‍ ബി.ജെ.പി., ഇടതു കക്ഷികള്‍ അവതരിപ്പിച്ച പ്രമേയത്തില്‍ നടന്ന വോട്ടെടുപ്പിലും സര്‍ക്കാര്‍ 218നെതിരെ 253 വോട്ടുകള്‍ക്ക് വിജയിച്ചിരുന്നു

Keywords : UPA, Manmohan Singh, Prime Minister, FDI, Rajya Sabha, Wins, S.P, Vote, Ballet Paper, Sonia Gandi, B.J.P, Lok Sabha, B.S.P., National, Malayalam News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia