UPI with Aadhaar | ആധാർ കാർഡ് ഉപയോഗിച്ചും യുപിഐ പണമിടപാടുകൾ നടത്താം; ഡെബിറ്റ് കാർഡിന്റെ ആവശ്യമില്ല; എങ്ങനെയെന്ന് അറിയാം

 




ന്യൂഡെൽഹി:  (www.kvartha.com) കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാടുകളുടെ വ്യാപ്തിയിൽ ദ്രുതഗതിയിലുള്ള വളർച്ചയുണ്ടായി. ഓൺലൈൻ പേയ്‌മെന്റിന്റെ ഏറ്റവും സാധാരണമായ രീതിയാണ് യുപിഐ പേയ്‌മെന്റ്. യുപിഐ സേവനത്തിനായി രജിസ്റ്റർ ചെയ്യുമ്പോൾ ഡെബിറ്റ് കാർഡ് നേരത്തെ നിർബന്ധമായിരുന്നു. എന്നാൽ, ഇപ്പോൾ നിയമങ്ങളിൽ മാറ്റം വരുത്തിയ ശേഷം, ഉപഭോക്താക്കൾക്ക് ആധാർ കാർഡിലെയും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലെയും ഒടിപി വഴി യുപിഐ സേവനം ഉപയോഗപ്പെടുത്താനാവും. 

ഇപ്പോൾ ഡെബിറ്റ് കാർഡ് നമ്പർ നൽകണമെന്ന നിർബന്ധം ഇല്ലാതായി. ഡെബിറ്റ് കാർഡ് ഇല്ലെങ്കിൽ ആധാർ വഴി യുപിഐ ഉപയോഗിക്കാൻ കഴിയുമെന്ന് പലർക്കും അറിയില്ല. ആധാർ നമ്പറിന്റെയും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിന്റെയും സഹായത്തോടെ മാത്രമേ യുപിഐയിൽ രജിസ്റ്റർ ചെയ്യാൻ കഴിയൂ. ഇതിനായി ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തിരിക്കണം. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, എത്രയും വേഗം ലിങ്ക് ചെയ്യുക.

UPI with Aadhaar | ആധാർ കാർഡ് ഉപയോഗിച്ചും യുപിഐ പണമിടപാടുകൾ നടത്താം; ഡെബിറ്റ് കാർഡിന്റെ ആവശ്യമില്ല; എങ്ങനെയെന്ന് അറിയാം


എങ്ങനെ ഉപയോഗിക്കാം

യുപിഐ ആപ്പിൽ തുക രേഖപ്പെടുത്തിന്നിടത്ത് ആധാർ ഓപ്‌ഷൻ കാണാവുന്നതാണ്. അതിൽ ആധാർ നമ്പറിന്റെ അവസാന ആറ് അക്കങ്ങൾ നൽകണം. തുടർന്ന്, യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയിൽ (യുഐഡിഎഐ) നിന്നും ബന്ധപ്പെട്ട ബാങ്കിൽ നിന്നും ഒ ടി പി (OTP) ലഭിക്കും. ഇത് രേഖപ്പെടുത്തിയാൽ, ആപ്പിൽ പേയ്‌മെന്റുകൾ, ബാങ്ക് അക്കൗണ്ടിലെ ബാലൻസ് പരിശോധിക്കൽ തുടങ്ങിയ എല്ലാ യുപിഐ ഫീച്ചറുകളും ഉപയോഗിക്കാൻ കഴിയും

നിലവിൽ ചുരുക്കം ചില ബാങ്കുകൾ മാത്രമാണ് ആധാർ ഒ ടി പി സേവനം നൽകുന്നത്, ഈ ബാങ്കുകളുടെ ലിസ്റ്റ് കാണാം.

കേരള ഗ്രാമീൺ ബാങ്ക്
പഞ്ചാബ് നാഷണൽ ബാങ്ക്
കർണാടക ബാങ്ക്
സൗത്ത് ഇന്ത്യൻ ബാങ്ക്
കാനറ ബാങ്ക്
ധനലക്ഷ്മി ബാങ്ക് ലിമിറ്റഡ്
CSB ബാങ്ക് ലിമിറ്റഡ്
ഇൻഡസ്ഇൻഡ് ബാങ്ക്
കർണാടക ഗ്രാമീണ ബാങ്ക്
കരൂർ വൈശ്യ ബാങ്ക്
തമിഴ്നാട് മെർക്കന്റൈൽ ബാങ്ക്
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
ഇക്വിറ്റാസ് മിനി
AU സ്മോൾ ഫിനാൻസ് ബാങ്ക്
രാജസ്ഥാൻ സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്
പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്
ചൈതന്യ ഗോദാവരി ഗ്രാമീണ ബാങ്ക്
UCO ബാങ്ക്
കോസ്മോസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്
പേടിഎം പേയ്‌മെന്റ് ബാങ്ക്
ഫെഡറൽ ബാങ്ക്
ജിയോ പേയ്‌മെന്റ് ബാങ്ക്.

Keywords:  News,National,India,New Delhi,Top-Headlines,Latest-News,Online,Bank,Business,Finance, UPI activation with Aadhaar card, how to use
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia