UPI Lite | ഇന്റർനെറ്റ് വേണ്ട, യുപിഐ ലൈറ്റ് വഴി ഇനി കൂടുതൽ പണം അയക്കാം; ഇടപാട് പരിധി ഉയർത്തി റിസർവ് ബാങ്ക്
Aug 10, 2023, 14:23 IST
ന്യൂഡെൽഹി: (www.kvartha.com) യുപിഐ ലൈറ്റ് വഴിയുള്ള പേയ്മെന്റ് പരിധി 200 രൂപയിൽ നിന്ന് 500 രൂപയായി ഉയർത്തി റിസർവ് ബാങ്ക്. യുപിഐ പിന് ആവശ്യമില്ലാതെ തന്നെ ചെറിയ മൂല്യമുള്ള ഇടപാടുകള്‍ വേഗത്തില്‍ നടത്താന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനമാണ് യുപിഐ ലൈറ്റ്. ഗൂഗിൾ പേ അടക്കമുള്ളവയിൽ ഇത് ലഭ്യമാണ്. ചൊവ്വാഴ്ച ആരംഭിച്ച മോണിറ്ററി പോളിസി കമ്മിറ്റിയുടെ (MPC) മൂന്ന് ദിവസത്തെ യോഗത്തിൽ എടുത്ത തീരുമാനത്തെക്കുറിച്ച് അറിയിച്ച് ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് പരിധി ഉയർത്തിയ കാര്യം അറിയിച്ചത്.
സാധാരണ ഉപയോഗിക്കുന്ന യുപിഐ സംവിധാനത്തിന്റെ കൂടുതൽ ലളിതമായ പതിപ്പാണ് യുപിഐ ലൈറ്റ്.
ഇത് വഴി ഇന്റർനെറ്റ് ഇല്ലാതെ യുപിഐ ഇടപാട് നടത്താം. യുപിഐ ലൈറ്റ് സംവിധാനം ഉപയോഗിക്കുന്നതിന് വാലറ്റിൽ ആദ്യം പണം നിക്ഷേപിക്കണം. അതിന് ശേഷം യുപിഐ പിൻ നൽകാതെ തന്നെ 500 രൂപ വരെയുള്ള യുപിഐ ഇടപാടുകൾ ഇനി നടത്താൻ ഉപയോക്താക്കൾക്ക് സാധിക്കും. യുപിഐ ലൈറ്റിൽ പരമാവധി 2000 രൂപ വരെ ബാലൻസ് സൂക്ഷിക്കാനുള്ള സൗകര്യം ആർബിഐ നൽകിയിട്ടുണ്ട്.
യുപിഐ ഇടപാട് പ്രക്രിയ സുഗമമാക്കുന്നതിന് 2022 സെപ്റ്റംബറിലാണ് റിസര്‍വ് ബാങ്ക് യുപിഐ ലൈറ്റ് ഫീച്ചര്‍ ആരംഭിച്ചത്. പതിനഞ്ച് ബാങ്കുകള്‍ നിലവില്‍ യുപിഐ ലൈറ്റിന് പച്ചക്കൊടി കാണിച്ചിട്ടുണ്ട്. വരും മാസങ്ങളില്‍ ഇത് കൂടുതല്‍ ബാങ്കുകളില്‍ പ്രവര്‍ത്തനക്ഷമമാകും. സാധാരണ ദിവസങ്ങളിൽ ചെറിയ ഇടപാടുകൾക്ക് പോലും ആളുകൾക്ക് യുപിഐ ഉപയോഗിക്കാൻ കഴിയണം എന്നതാണ് യുപിഐ ലൈറ്റിന്റെ പരിധി ഉയർത്തുന്നതിനു പിന്നിലെ പ്രധാന കാരണം. യുപിഐ ലൈറ്റ് ലോഞ്ച് ചെയ്തതു മുതൽ അതിന്റെ ഇടപാട് പരിധി ഉയർത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഉപയോക്താക്കളുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് ഇപ്പോൾ പരിധി 500 രൂപയായി ഉയർത്തിയത്.
യുപിഐ-യിൽ എഐ ഉപയോഗിക്കും
ഡിജിറ്റൽ പേയ്മെന്റ് അനുഭവം മെച്ചപ്പെടുത്താൻ എഐ പോലുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്നും ശക്തികാന്ത ദാസ് പറഞ്ഞു. സിസ്റ്റങ്ങളെ ബന്ധിപ്പിക്കുന്നതിനും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായിക്കും. ഇതോടൊപ്പം നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ ഉപയോഗിച്ച് യുപിഐ ലൈറ്റ് പേയ്മെന്റും ആർബിഐ അനുവദിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
യുപിഐ ലൈറ്റ് എങ്ങനെ ഉപയോഗിക്കാം
* ഉപയോക്താക്കൾ ഏതെങ്കിലും യുപിഐ ആപ്പ് (BHIM, Google Pay, PhonePe, Paytm) ഡൗൺലോഡ് ചെയ്യണം.
* തുടർന്ന് മുകളിൽ വലത് കോണിലുള്ള പ്രൊഫൈൽ ഐക്കണിൽ ടാപ്പുചെയ്യുക. 'UPI LITE' തിരഞ്ഞെടുക്കുക.
* നിങ്ങളുടെ ബാങ്ക് ഈ ഫീച്ചറിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ യുപിഐ ലൈറ്റ് ഉപയോഗിക്കാം. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യുന്നതിന് സ്ക്രീനിലെ നിർദേശങ്ങൾ പാലിക്കുക, ആവശ്യപ്പെടുന്നത് പോലെ വിശദാംശങ്ങൾ നൽകുക.
* ഉപയോക്താക്കൾക്ക് യുപിഐ ലൈറ്റ് അക്കൗണ്ടുകളിലേക്ക് പ്രതിദിനം രണ്ട് തവണ 2,000 രൂപ വീതം വരെ നിക്ഷേപിക്കാൻ കഴിയും, മൊത്തം 4,000 രൂപ.
Keywords: News, National, New Delhi, UPI Lite, RBI, Offline, Finance, UPI Lite: RBI Raises Offline Transaction Limit To Rs 500
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.