സൂര്യനമസ്‌ക്കാരത്തെചൊല്ലി ബീഹാര്‍ നിയമസഭയില്‍ ഒച്ചപ്പാട്

 



പാറ്റ്‌ന: സൂര്യനമസ്‌ക്കാരത്തെചൊല്ലി ബീഹാര്‍ നിയമസഭയില്‍ ഒച്ചപ്പാട്. ബീഹാറിലെ സ്‌കൂളുകളില്‍ സൂര്യനമസ്‌ക്കാരം നടത്തുന്നതിനെതിരെ ആര്‍.ജെ.ഡി അംഗങ്ങള്‍ രംഗത്തുവന്നതോടെയാണ് സഭ പ്രക്ഷുബ്ധമായത്. ഗവര്‍ണറുടെ പ്രസംഗത്തിന് തൊട്ടുമുന്‍പാണ് ആര്‍.ജെ.ഡി അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സൂര്യനമസ്‌ക്കാരത്തിന് പിന്നില്‍ ആര്‍.എസ്.എസിന്റെ ഗൂഡാലോചനയാണെന്ന് ആര്‍.ജെ.ഡി നേതാവ് അഖ്താറുല്‍ ഇമാന്‍ തുറന്നടിച്ചതോടെ ബിജെപി എതിര്‍പ്പുമായി എഴുന്നേറ്റു.

സൂര്യനമസ്‌ക്കാരത്തെചൊല്ലി ബീഹാര്‍ നിയമസഭയില്‍ ഒച്ചപ്പാട്അഖ്താറുല്‍ ഇമാന്‍ പ്രസ്താവന പിന്‍ വലിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രി അശ്വിനി കുമാര്‍ ചൗബേ, ഫിഷറീസ് മന്ത്രി ഗിരിരാജ് സിംഗ് എന്നിവര്‍ ഇമാനെതിരെ മുദ്രാവാക്യം വിളിയുമായി ആര്‍.ജെ.ഡി നേതാക്കളുടെ ഇരിപ്പിടങ്ങളിലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. എന്നാല്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഇവരെ അനുനയിപ്പിച്ച് തങ്ങളുടെ ഇരിപ്പിടങ്ങളിലേയ്ക്ക് തിരികെ കൊണ്ടുവന്നു. ഏതാണ്ട് അരമണിക്കൂറോളം സഭ പ്രക്ഷുബ്ധമായിരുന്നു.

SUMMARY: PATNA: The issue of Surya Namaskar being organized in schools across Bihar rocked the joint session of the state legislature on Monday during the governor's address. Even as governor Devanand Konwar was midway through his address, an RJD member raised the issue. Immediately, the BJP members got up in rage and came almost on the verge of clash with RJD members.

Keywords: National news, PATNA, Surya Namaskar, Schools, Bihar, Rocked, Joint session, State legislature
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia